ഇസ്ലാമാബാദിൽ പറക്കും തളിക?; വിഡിയോ വൈറൽ

പാകിസ്താനിലെ ഇസ്ലാമാബാദിൽ പറക്കും തളികയെ കണ്ടെന്ന് അഭ്യൂഹം. ത്രികോണാകൃതിയിലുള്ള ഒരു വസ്തു ആകാശത്ത് പറന്നുനടക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2 മണിക്കൂറുകളോളമാണ് ഈ വസ്തു ആകാശത്ത് പറന്നത്. കറുത്ത നിറമുള്ള, ത്രികോണകൃതിയിലുള്ള വസ്തുവാണ് വിഡിയോയിൽ ഉള്ളത്.
അർസ്‌ലാൻ വറൈച് എന്ന യുവാവാണ് വിഡിയോ റെക്കോർഡ് ചെയ്തത്. വിവിധ ആംഗിളുകളിൽ നിന്ന് അർസ്‌ലാൻ 12 മിനിട്ടോളം ഈ വസ്തുവിനെ ചിത്രീകരിച്ചു. വസ്തുവിൻ്റെ ഒരുപാട് ചിത്രങ്ങളും താൻ പകർത്തിയെന്ന് അർസ്‌ലാൻ പറഞ്ഞു.
“നഗ്ന നേത്രങ്ങളിൽ അതൊരു കറുത്ത പാറ പോലെയാണ് തോന്നിയത്. സൂം ചെയ്തപ്പോൾ ത്രികോണാകൃതി കാണാമായിരുന്നു. പ്രകാശം പ്രതിഫലിപ്പിക്കുന്നില്ല. അതിൽ നിന്ന് പ്രകാശം വന്നതുമില്ല.”- അർസ്‌ലാനെ ഉദ്ധരിച്ച് ദി സൺ റിപ്പോർട്ട് ചെയ്തു.
Story Highlights: ufo islamabad video viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here