Advertisement

ആദ്യ ദിവസം ആദ്യത്തെ ഷോ മുടങ്ങാതെ കാണും; ഈ അറുപത്തിയെട്ടുകാരി ഒരു കടുത്ത ലാലേട്ടൻ ആരാധിക…

February 24, 2022
1 minute Read

മീശപിരിച്ച് തോള് ചെരിച്ച് ലാലേട്ടൻ നടന്നുവരുന്നത് കാണുമ്പോൾ കൈയടിക്കാത്ത മലയാളികൾ ചുരുക്കമാണ്. ആ അഭിനയ പ്രതിഭ കണ്ണുകൊണ്ട് പോലും അനായാസം അഭിനയിച്ച് ഫലിപ്പിക്കുമ്പോൾ എങ്ങനെയാണ് ഇഷ്ടപ്പെടാതെ പോകുന്നത്. മോഹൻലാൽ ആരാധകർ നിരവധിയാണ് കേരളത്തിൽ. പ്രായഭേദമില്ലാതെ ലാലേട്ടനെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു അറുപത്തിയെട്ടുകാരി മോഹൻലാൽ ആരാധികയെയാണ്. കടുത്ത ലാലേട്ടൻ ഫാനാണ് മലപ്പുറം കോട്ടപ്പുറത്തെ ശ്രീദേവി അന്തർജനം.

ഇന്നും ലാലേട്ടന്റെ പടം ഇറങ്ങിയാൽ ആദ്യ ദിവസം ആദ്യത്തെ ഷോ കാണാൻ ശ്രീദേവി അന്തർജ്ജനം ഉണ്ടാകും. ലാലേട്ടന്റെ എല്ലാ ചിത്രങ്ങളും ആദ്യ ദിവസം കാണുക എന്നത് ഈ അറുപത്തിയെട്ടുകാരിക്ക് നിർബന്ധമാണ്. അതുകൊണ്ട് തന്നെ കോട്ടക്കലിലെ തിയേറ്റർ ഉടമകൾ ഇപ്പോൾ സിനിമ ഇറങ്ങുന്ന ആദ്യ ദിവസം തന്നെ ഒരു സീറ്റ് ഇവർക്കായി മാറ്റിവെക്കും. എല്ലാവരും ക്യു നിന്ന് ടിക്കറ്റ് എടുക്കുന്നിടത്ത് ഇവർക്കുള്ള സീറ്റ് തിയേറ്റർ ഉടമകൾ നേരത്തെ തന്നെ ഉറപ്പിച്ചിട്ടുണ്ടാകും. മോഹൻലാലിനെ ഒരിക്കലെങ്കിലും നേരിട്ട് കാണുക എന്നതാണ് ബാക്കിയുള്ള ആഗ്രഹമെന്ന് ശ്രീദവി 24 ന്യൂസിനോട് പറഞ്ഞു.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ആറാട്ട് വരെ മോഹൻലാലിന്റെ എല്ലാ സിനിമകളും ആദ്യ ദിവസം കണ്ടിട്ടുണ്ട് ഇവർ. കോട്ടക്കലിലെ ഈ വലിയ മോഹൻലാൽ ഫാനിനെ പരിചയപ്പെടേണ്ടത് തന്നെയാണ്. ലാലേട്ടന്റെ അഭിനയവും കുസൃതിയുമൊക്കെയാണ് തന്നെ ഇത്ര വലിയ മോഹൻലാൽ ആരാധികയാക്കിയത് എന്നാണ് ശ്രീദേവി അന്തർജ്ജനം പറയുന്നത്. അദ്ദേഹം നല്ലൊരു നടനാണ്. നല്ലവനായും വില്ലനായും അനായാസം അഭിനയിക്കും. മോഹൻലാലിൻറെ ഏറ്റവും ഇഷ്ടപെട്ട പടം ഏതാണെന്ന് ചോദിച്ചാൽ പറയാൻ സാധിക്കില്ലെന്നും അഭിനയിച്ച പടങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കുന്ന നടനാണ് മോഹൻലാൽ എന്നുമാണ് ഈ മുത്തശ്ശിയുടെ അഭിപ്രായം. എങ്കിലും വാനപ്രസ്ഥവും ഒടിയനുമെല്ലാം ഇഷ്ടപെട്ട ചിത്രങ്ങളാണ്.

Read Also : ഇതൊക്കെയാണ് നമ്മെ ഒരുമിപ്പിക്കുന്നത്; വൈറലായ മുത്തപ്പൻ തെയ്യക്കോലത്തിന്റെ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി

ആറാട്ട് കണ്ടപ്പോൾ ഒരു ഉത്സവ പ്രതീതിയാണ് തോന്നിയത്. കണ്ടിരിക്കുമ്പോൾ ബോറടിയെ തോന്നിയില്ല. കയ്യൊക്കെ അടിച്ച് വിസിൽ ഒക്കെ അടിച്ചാണ് പടം കാണുന്നതെന്നും ഇവർ പറയുന്നു. മറ്റുള്ളവരുടെ അഭിപ്രായത്തിൽ ഞാൻ പടം കാണാറില്ല. അതുകൊണ്ട് തന്നെ സിനിമ ഡീഗ്രേഡ് ചെയ്യുന്ന വാക്കുകൾ കേൾക്കാറില്ലെന്നും മുത്തശ്ശി പറയുന്നു.

Story Highlights: 68 years old mohanlal fan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top