Advertisement

വർഷങ്ങൾക്ക് ശേഷം വീണ്ടും മോഹൻലാൽ-ശോഭന കൂട്ടുകെട്ട്; L360 ഷൂട്ടിംഗ് ആരംഭിച്ചു; ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ

April 22, 2024
2 minutes Read
L360 shooting begun

മോഹൻലാലിന്റെ 360-ാം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പൂജയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. പുതിയ സിനിമയ്ക്ക് എല്ലാവരുടേയും അനുഗ്രഹം തേടിക്കൊണ്ടാണ് പൂജയുടെ ചിത്രങ്ങൾ മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ( L360 shooting begun )

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തരുൺ മൂർത്തിയാണ്. ഇനിയും പേര് പുറത്ത് വിട്ടിട്ടില്ലാത്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത് ശോഭനയാണ്.

വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ-ശോഭനാ കോംബോയിൽ മലയാളത്തിലൊരു സിനിമയിറങ്ങുന്നത്. ഇരുവരും ചേർന്നെത്തുന്ന 26-ാം ചിത്രമാണ് ഇത്. 1985 ൽ പുറത്തിറങ്ങിയ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന ചിത്രത്തിലാണ് മോഹൻലാൽ-ശോഭന ജോഡി ആദ്യം പ്രത്യക്ഷപ്പെടുന്നത്.

Read Also: മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പെടെ താരനിബിഡം; സ്വാതി കുഞ്ചന്റെ വിവാഹചിത്രങ്ങള്‍ കാണാം

2009 ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കിയാണ് മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. അതിന് മുൻപ് 2004 ൽ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.

Story Highlights : L360 shooting begun

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top