Advertisement

9000 വർഷം പഴക്കമുള്ള ആരാധനാലയം; ജോർദാൻ മരുഭൂമിയിൽ കണ്ടെത്തിയ പുതിയ അവശേഷിപ്പുകൾ…

February 24, 2022
Google News 2 minutes Read

അക്രമങ്ങളുടെയും വിവാദങ്ങളുടെയും കേന്ദ്രങ്ങളായാണ് മിഡിൽ രാജ്യങ്ങളെ പറ്റി നമ്മൾ കേട്ടുശീലിച്ചിരിക്കുനന്ത്. യുദ്ധങ്ങളുടെയും ചോരയുടെയും കഥകൾ മാത്രം പങ്കുവെക്കുന്ന, പുരാണങ്ങളിലൂടെ മാത്രം നമ്മൾ കേട്ടുമറന്ന വരികൾ തന്നെയാണ് ശരിക്കും ഈ രാജ്യങ്ങൾ. ഒരു രാജ്യത്തെ കുറിച്ചറിയണമെങ്കിൽ ആ രാജ്യത്തിലൂടെ ഇറങ്ങിച്ചെല്ലുക തന്നെ വേണം. കേട്ടറിവുകൾ മാറ്റിവെച്ചാൽ പ്രകൃതി സൗന്ദര്യത്തിന്റെയും അത്ഭുതപ്പെടുത്തുന്ന സംസ്കാരത്തിന്റെയും കലവറകളാണ് ഈ രാജ്യങ്ങൾ എന്ന് നമുക്ക് മനസിലാകും.

ഏഷ്യ വൻകരയുടെ പടിഞ്ഞാറേയറ്റത്ത് സ്ഥിതി ചെയ്യുന്ന അറബിരാജ്യമാണ് ജോർദാൻ. മിഡില്‍ ഈസ്റ്റിലെ ഏറ്റവും സൗഹൃദപരവും സുരക്ഷിതവുമായ രാജ്യങ്ങളിലൊന്ന്. ചരിത്രം കൊണ്ട് സമ്പന്നമായ ഈ രാജ്യം പുരാവസ്തു ഗവേഷകരുടെ ഇഷ്ട ഇടം കൂടിയാണ്. ഇവിടുത്തെ കിഴക്കൻ മരുഭൂമിയിൽ ഏകദേശം 9,000 വർഷം പഴക്കമുള്ള ദേവാലയം കണ്ടെത്തിയിരിക്കുന്നു. ജോർദാൻ-ഫ്രഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘമാണ് നവീനശിലായുഗത്തിലേതെന്ന് കരുതപെടുന്ന ഈ ദേവാലയം കണ്ടെത്തിയിരിക്കുന്നത്. അവിടുത്തെ വളരെ പ്രശസ്തമായ മരുഭൂമി കൈറ്റ്‌സ് എന്നറിയപ്പെടുന്ന നിർമിതികൾക്ക് സമീപത്തായാണ് ഈ ദേവാലയം കണ്ടെത്തിയിരിക്കുന്നത്.

ഏകദേശം 9000 വർഷം പഴക്കമാണ് ഇതിന് കണക്കാക്കുന്നത്. എങ്കിലും കേടുപാടുകൾ ഒന്നും സംഭവിക്കാതെയാണ് ഈ ആരാധനാലയം കണ്ടെത്തിയിരിക്കുന്നത്. ആരാധനാലയത്തിന് അകത്ത് നിന്ന് കടൽ ഷെല്ലുകളും നരവംശ രൂപങ്ങളുള്ള ശിലാസ്തൂപങ്ങളും ബലിപീഠം, അടുപ്പ് മുതലായവയും കണ്ടെത്തിട്ടുള്ളതായി ജോർദാനിയൻ പുരാവസ്തു ഗവേഷകൻ വേൽ അബു അസീസ പറഞ്ഞു. പുതുതായി കണ്ടെത്തിയിരിക്കുന്ന ദേവാലയം ഈ നവീന ശിലായുഗത്തിലെ ജനങ്ങളുടെ പ്രതീകാത്മകമായ കലാ ആവിഷ്‌കാരം, ആത്മീയ സംസ്‌കാരം എന്നിവയിയിലേക്കുള്ള പഠനത്തിന് സഹായകമാകുമെന്നാണ് ഈ കണ്ടെത്തലിനെ കുറിച്ച് ഗവേഷകരുടെ വെളിപ്പെടുത്തൽ.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

ഈ ദേവാലയത്തിൽ നിന്ന് കണ്ടെത്തിയിരിക്കുന്ന ഡെസേർട്ട് കൈറ്റസിൽ നിന്ന് ഇവിടുത്തെ ജനങ്ങൾ ഒരു വേട്ടക്കാരായിരുന്നു എന്നാണ് കണ്ടെത്തൽ. ‘ഡെസേർട്ട് കൈറ്റസ്’ എന്ന് പറയുന്നത് മൃഗങ്ങളെ കെണിയിൽ വീഴ്ത്തി കശാപ്പുചെയ്യുന്ന നിർമിതിയാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നിരിക്കുന്നത്. ഇവിടെ താമസിച്ചിരുന്നവരുടെ സാംസ്‌കാരികവും സാമ്പത്തികവും പ്രതീകാത്മകവുമായ ജീവിതത്തെ ഈ നിർമിതി അടയാളപ്പെടുത്തുന്നതായും ഗവേഷകർ അഭിപ്രായപ്പെട്ടു. ജോർദാനിലെ അൽ ഹുസൈൻ ബിൻ തലാൽ സർവകലാശാലയിലെയും ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നിയർ ഈസ്റ്റിലെയും പുരാവസ്തു ഗവേഷകരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Story Highlights: Archaeologists find 9,000-year-old shrine in Jordan desert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here