Advertisement

‘കൊച്ചീല് പഞ്ഞിക്കിടണന്ന് പറഞ്ഞാ എന്താന്നറിയോ?’; റിച്ച് ഫ്രെയിമുകളും തീപ്പൊരി ഡയലോഗുകളുമായി ഭീഷ്മപർവം ട്രെയിലർ

February 24, 2022
Google News 1 minute Read

ആരാധകർ ഏറെ കാത്തിരിക്കുന്ന അമൽ നീരദിൻ്റെ മമ്മൂട്ടിച്ചിത്രം ‘ഭീഷ്മപർവത്തി’ൻ്റെ ട്രെയിലർ പുറത്ത്. റിച്ച് ഫ്രെയിമുകളും തീപ്പൊരി ഡയലോഗുകളുമായി ഗംഭീര ട്രെയിലറാണ് 123 മ്യൂസിക്സിൻ്റെ യൂട്യൂബ് ചാനലിലൂടെ അണിയറപ്രവർത്തകർ പുറത്തിവിട്ടിരിക്കുന്നത്. 2 മിനിട്ടോളം ദൈർഘ്യമുള്ള ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തങ്ങളെയാകെ നിയന്ത്രിക്കുന്ന ഒരു ഗ്യാങ്സ്റ്റർക്കെതിരെ പടയൊരുക്കം നടത്തുന്ന ഒരു കുടുംബത്തിൻ്റെ കഥയാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. മികച്ച വിഷ്വലുകളും തകർപ്പൻ സ്റ്റണ്ട് സീനുകളും അതിലും മികച്ച ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ട്രെയിലർ. അമൽ നീരദ് സിനിമയുടെ സവിശേഷതകൾ ഈ സിനിമയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.

ചിത്രത്തിൽ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. ട്രെയിലറിൻ്റെ ഏറ്റവും അവസാനത്തെ ഫ്രെയിമിൽ, അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ കെപിഎസി ലളിതയും നെടുമുടി വേണുവിനെയും കാണാം.

അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് വിവേക് ഹർഷൻ, സംഗീതം സുഷിൻ ശ്യാം. അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കർ, അഡീഷണൽ ഡയലോഗ്‍സ് ആർജെ മുരുകൻ, വരികൾ റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ബാബു, ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈൻ തപസ് നായക്, സ്റ്റണ്ട് ഡയറക്ടർ സുപ്രീം സുന്ദർ, അസോസിയേറ്റ് ഡയറക്ടർ ലിനു ആൻറണി. ഡിസൈൻ ഓൾഡ് മങ്ക്സ്. ചിത്രം മാർച്ച് 3ന് തീയറ്ററുകളിൽ എത്തും.

Story Highlights: bheeshmaparvam trailer released viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here