Advertisement

സാധനം വാങ്ങാനെത്തിയവര്‍ തമ്മില്‍ സംഘര്‍ഷം: മൂന്ന് പേര്‍ക്ക് വെട്ടേറ്റു, രണ്ട് പേര്‍ അറസ്റ്റില്‍

February 24, 2022
Google News 1 minute Read

കടയില്‍ സാധനം വാങ്ങാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. കൊല്ലത്തെ ചാത്തന്നൂരിലാണ് സംഭവം. ഉളിയനാട് കോളനി സ്വദേശികളായ ചരുവിള വീട്ടില്‍ സുരേഷ് (39), ചരുവിള വീട്ടില്‍ രാജേഷ് (36), ബന്ധുവായ സിജോണ്‍(36) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

സുരേഷിനെയും രാജേഷിനെയും പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സിജോണിനെ നെടുങ്ങോലം രാമറാവുമെമ്മോറില്‍ ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഉളിയനാട് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന സുനില്‍കുമാര്‍ (38), കേതേരി ചരുവിളവീട്ടില്‍ സജി (36) എന്നിവരെ ചാത്തന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു.

ഇന്നലെ രാത്രി 8മണിയോടെ കോളനിയിലെ പഞ്ചായത്ത് കിണറിനു സമീപമുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുകയായിരുന്നു സുനില്‍കുമാര്‍. സുനില്‍ കുമാറും സുഹൃത്തുക്കളും സ്ഥിരമായി മദ്യപിച്ച് കോളനിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണന്ന് പൊലീസ് പറയുന്നു. സുരേഷുമായി ഇതിനെ ചൊല്ലി മുമ്പ് തര്‍ക്കം ഉണ്ടായിട്ടുണ്ട്. കടയുടെ പരിസരത്ത് നില്‍ക്കുകയായിരുന്ന സുരേഷുമായി വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഇരുവരെയും സമീപവാസികള്‍ സമാധാനപ്പെടുത്തി പറഞ്ഞുവിട്ടു.

എന്നാല്‍ രാത്രി 11.30 ഓടെ സുനില്‍കുമാറും കൂട്ടുകാരും ചേര്‍ന്ന് മാരകായുധങ്ങളുമായി എത്തി കടയ്ക്ക് സമീപം സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന സുരേഷിനെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ രജേഷിനെയും സിജോണിനെയും പ്രതികള്‍ ആക്രമിച്ചു. പ്രതികള്‍ക്കെതിരെ പട്ടികജാതി നിയമപ്രകാരം ചാത്തന്നൂര്‍ പൊലീസ് കേസെടുത്തു.

Story Highlights: Clashes between shoppers: Three hacked, two arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here