പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോസ്‌കോയില്‍

യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണത്തിനിടെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോസ്‌കോയിലെത്തി. ഉക്രൈനെതിരായ റഷ്യയുടെ നടപടിക്കെതിരെ രംഗത്തുവരാന്‍ എല്ലാ ലോകരാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ അമേരിക്ക പ്രതികരിച്ചു. ഉക്രെയ്‌നിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അമേരിക്ക പാക്കിസ്താനെ അറിയിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് അറിയിച്ചു.
യുക്രൈനെതിരായ ആക്രമണത്തിന് റഷ്യ തുടക്കമിട്ടതോടെ യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നയതന്ത്രതലത്തില്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്ന നിലപാടിലാണ് ഇന്ത്യ. യുദ്ധം സംബന്ധിച്ച നിലപാട് സുരക്ഷാ സമിതിയെ അറിയിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.
വ്യോമാക്രമണത്തിനിടെ റഷ്യയിലും സ്‌ഫോടന ശബ്ദം കേട്ടെന്നാണ് റിപ്പോര്‍ട്ട്. എവിടെയാണ് സ്‌ഫോടനം നടന്നതെന്നോ എത്ര സ്‌ഫോടനങ്ങള്‍ നടന്നെന്നോ വ്യക്തമല്ല. റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് യുക്രൈന്‍ തിരിച്ചടി നല്‍കിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
യുക്രൈനെതിരായ റഷ്യയുടെ വ്യോമാക്രമണം നീതീകരിക്കാന്‍ കഴിയാത്ത നടപടിയെന്ന് അമേരിക്ക പറഞ്ഞിരുന്നു. യുദ്ധത്തില്‍ ലോകരാജ്യങ്ങള്‍ ഇടപെടരുതെന്നും എതിര്‍ത്തുനില്‍ക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി നല്‍കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണത്തെ അപലപിച്ച് ജോ ബൈഡന്‍ രംഗത്തെത്തിയത്.
ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു മുകളിൽ; ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾRead Also :
യുക്രൈനില്‍ മനുഷ്യക്കുരുതി നടക്കുകയാണെങ്കില്‍ അതില്‍ റഷ്യ ആയിരിക്കും പൂര്‍ണ ഉത്തരവാദിയെന്ന് ബൈഡന്‍ വ്യക്തമാക്കി. ലോകത്തിന്റെ പ്രാര്‍ത്ഥന യുക്രൈനൊപ്പമുണ്ട്. വൈറ്റ് ഹൗസിലിരുന്ന് ഇതൊക്കെ താന്‍ നിരീക്ഷിക്കുന്നുണ്ട്. ജി7 രാജ്യങ്ങളുമായും നാറ്റോ സഖ്യവുമായും കൂടിയാലോചിച്ച് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.
Story Highlights: imran khan. russia -ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here