Advertisement

‘സങ്കല്‍പ്പത്തിലുള്ള രാഷ്ട്രീയം’; ലീഗ് എല്‍ഡിഎഫിലേക്കെന്ന ചര്‍ച്ച തള്ളി കാനം രാജേന്ദ്രന്‍

February 24, 2022
1 minute Read
kanam rajendran

മുസ്ലിം ലീഗ് എല്‍ഡിഎഫിലേക്കെന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഡിഎഫില്‍ തുടരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ലീഗ് നേതാവ് അങ്ങനെ പറയുമ്പോള്‍ പിന്നെ ചര്‍ച്ച ചെയ്യുന്നതില്‍ എന്താണ് അര്‍ത്ഥം? സങ്കല്‍പ്പത്തിലുള്ള രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാകില്ലെന്നും കാനം ട്വന്റിഫോറിനോട് പ്രതികരിച്ചു.

അതേസമയം സിപിഐഎം-ലീഗ് എന്ന വ്യാഖ്യാനം വസ്തുതാ വിരുദ്ധമാണെന്ന് ഡോ തോമസ് ഐസക് 24നോട് പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പ് വളച്ചൊടിക്കുകയാണുണ്ടായത്. പി കെ കുഞ്ഞാലിക്കുട്ടിലെ അനുകൂലിച്ച് പോസ്റ്റ് ഇട്ടതില്‍ രാഷ്ട്രീയ ലക്ഷ്യമില്ല. ജനകീയാസൂത്രണത്തെ അനുകൂലിക്കുന്ന എല്ലാവരെ കുറിച്ചും എഴുതാറുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

‘മറ്റ് ഒട്ടേറെപ്പേരെക്കുറിച്ചും ജനകീയാസൂത്രണജനകീയചരിത്രം പരമ്പരയില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഇതില്‍ മറ്റു രാഷ്ട്രീയ ഉന്നമൊന്നും അന്വേഷിക്കേണ്ടതില്ല. എ.കെ. ആന്റണിയെക്കുറിച്ചും വയലാര്‍ രവിയെക്കുറിച്ചും ഇതുപോലെ നല്ലതേ പറഞ്ഞിട്ടുള്ളൂ. മറിച്ചൊന്നും ഇല്ലാത്തതുകൊണ്ടല്ല. പക്ഷെ ജനകീയാസൂത്രണത്തോടുള്ള അവരുടെ സഹകരണം പറയുമ്പോള്‍ മറിച്ചുള്ളതൊക്കെ എന്തിന് എഴുന്നള്ളിക്കണം?

Read Also : ഐഎന്‍എല്‍ അബ്ദുള്‍ വഹാബ് വിഭാഗം വിളിച്ച യോഗം ഇന്ന് കോഴിക്കോട്

എന്റെ പോസ്റ്റിന്റെ കീഴില്‍ വന്ന രണ്ടു ഭാഗത്തുനിന്നും വന്ന പ്രതികരണങ്ങള്‍ കേരള രാഷ്ട്രീയ ശൈലയില്‍ വന്നുകൊണ്ടിരിക്കുന്ന അനഭിലഷണീയമായ പ്രവണതയിലേക്കു വിരല്‍ ചൂണ്ടുന്നുണ്ട്. കടകവിരുദ്ധമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും വ്യക്തിപരമായ സൗഹൃദങ്ങള്‍ നിലനിര്‍ത്തുക. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് സംവദിക്കുക, രാഷ്ട്രീയവ്യത്യാസം മറക്കാതെ ചില വികസന കാര്യങ്ങളിലെങ്കിലും സഹകരിക്കുക. ഇതൊക്കെ കേരളത്തില്‍ ശീലമായിരുന്നു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സംസ്‌കാര ചടങ്ങില്‍ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു പോയത് തമിഴ്‌നാട്ടില്‍ വലിയ കൗതുകവും ചര്‍ച്ചയുമായിരുന്നു. മറ്റൊരു പ്രസിദ്ധമായ വീഡിയോ ഉണ്ടല്ലോ. ആശുപത്രി കിടക്കയില്‍ കിടക്കുന്ന കെ. കരുണാകരനെ കാണാന്‍ ഇ.കെ. നായനാര്‍ ചെന്നതും അവിടുത്തെ തമാശകളും പൊട്ടിച്ചിരിയും. ഇതൊക്കെ അതിവേഗം കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

Story Highlights: kanam rajendranAC lalitha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top