Advertisement

മായങ്ക് അഗർവാൾ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്

February 24, 2022
Google News 7 minutes Read
Mayank Agarwal Punjab Kings

മായങ്ക് അഗർവാൾ പഞ്ചാബ് കിംഗ്സിൻ്റെ ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്. ധവാനെയും ക്യാപ്റ്റനായി പരിഗണിച്ചിരുന്നെങ്കിലും ഫ്രാഞ്ചൈസിക്കൊപ്പം ഏറെക്കാലമുണ്ടായിരുന്ന താരം എന്നതിനാൽ അഗർവാളിന് നറുക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ ആഴ്ച തന്നെ വിവരം ഫ്രാഞ്ചൈസി ഔദ്യോഗികമായി പ്രഖ്യാപിക്കും. (Mayank Agarwal Punjab Kings)

ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ധവാനെ മെഗാ ലേലത്തിനു മുൻപ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. തുടർന്ന് ലേലത്തിൽ 8.25 കോടി രൂപ നൽകി ധവാനെ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ സീസണുകളിൽ ലോകേഷ് രാഹുൽ ആയിരുന്നു പഞ്ചാബ് കിംഗ്സ് നായകൻ. മെഗാലേലത്തിനു മുൻപ് താരം ഫ്രാഞ്ചൈസി വിട്ടു. മെഗ ലേലത്തിനു മുൻപ് പുതിയ ടീമുകളിലൊന്നായ ലക്നൗ സൂപ്പർ ജയൻ്റ്സ് രാഹുലിനെ ടീമിലെത്തിക്കുകയും നായകനാക്കുകയും ചെയ്തു.

Read Also : ശിഖർ ധവാൻ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റനായേക്കുമെന്ന് സൂചന

അതേസമയം, ഐപിഎലിൽ സുരേഷ് റെയ്നയെ മിസ് ചെയ്യുമെന്ന് താരത്തിൻ്റെ മുൻ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ പറഞ്ഞു. ഐപിഎൽ ലേലത്തിൽ റെയ്നയെ ടീമിലെടുക്കാതിരുന്നതിന് ആരാധകർ ഫ്രാഞ്ചൈസിക്കെതിരെ വിമർശനമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കാശി വിശ്വനാഥൻ രംഗത്തെത്തിയത്.

“കഴിഞ്ഞ 12 വർഷമായി ചെന്നൈയുടെ ഏറ്റവും സ്ഥിരതയുള്ള താരങ്ങളിൽ ഒരാളാണ് സുരേഷ് റെയ്ന. റെയ്നയെ വാങ്ങാത്തത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ടീം സയോജനം ഫോമുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. റെയ്ന ടീമിൽ ശരിയാവില്ല എന്ന് തോന്നാനുള്ള പല കാരണങ്ങളിൽ ഒന്നാണ് ഇത്. ഞങ്ങൾ റെയ്നയെയും ഫാഫ് ഡുപ്ലെസിയെയും മിസ് ചെയ്യും. അവരൊക്കെ കഴിഞ്ഞ പതിറ്റാണ്ടിൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.”- കാശി വിശ്വനാഥൻ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

പഞ്ചാബ് കിംഗ്സ് ടീം: Mayank Agarwal, Prerak Mankad, Bhanuka Rajapaksa, Shahrukh Khan, Jonny Bairstow, Prabhsimran Singh, Jitesh Sharma, Benny Howell, Baltej Singh, Ansh Patel, Liam Livingstone, Rishi Dhawan, Atharva Taide, Odean Smith, Raj Bawa, Harpreet Brar, Kagiso Rabada, Arshdeep Singh, Writtick Chatterjee, Sandeep Sharma, Nathan Elis, Vaibhav Arora, Ishan Porel, Rahul Chahar

Story Highlights: Mayank Agarwal Punjab Kings captain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here