യുക്രൈൻ ആക്രമണം; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി; യൂറോപ്യൻ യൂണിയനുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രി

യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരയോഗം വിളിച്ചു. യുക്രൈനിലെ സ്ഥിതിഗതികൾ യോഗത്തിൽ വിലയിരുത്തും.അമിത് ഷാ, രാജ്‌നാഥ് സിംഗ്, അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഇന്ത്യൻ പൗരന്മാരുടെ ഒഴിപ്പിക്കലിന് ബദൽമാർഗം തേടാനാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ തീരുമാനം.
Read Also : 9000 വർഷം പഴക്കമുള്ള ആരാധനാലയം; ജോർദാൻ മരുഭൂമിയിൽ കണ്ടെത്തിയ പുതിയ അവശേഷിപ്പുകൾ…
യൂറോപ്യൻ യൂണിയനുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. യുക്രൈനിലെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും അതിന്‍റെ തീവ്രത കുറയ്ക്കാന്‍ ഇന്ത്യക്ക് എങ്ങനെ ഇടപെടാമെന്നതിനെയും കുറിച്ചാണ് സംസാരിച്ചതെന്ന് എസ്.ജയശങ്കര്‍ പറഞ്ഞു.
കിയവിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും എംബസി അറിയിച്ചു. സുരക്ഷിതരല്ലാത്തവർക്ക് ബങ്കറുകളിലേക്ക് മാറാൻ നിർദേശം നല്കിയിട്ടുണ്ട്. യുക്രൈനിൽ ഏത് ഭാഗത്തേക്ക് നീങ്ങിയാലും അത്യാവശ്യ രേഖകൾ കരുതണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി. ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ ലഭ്യമാകുമെന്നും എംബസി അറിയിച്ചു.
Story Highlights: narendra-modi-convenes-emergency-meeting-on-ukraine-issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here