റഷ്യ വീണ്ടും മിസൈൽ ആക്രമണം നടത്തുന്നതായി യുക്രൈൻ

റഷ്യ വീണ്ടും മിസൈൽ ആക്രമണം നടത്തുന്നതായി യുക്രൈൻ. രണ്ടാമതും മിസൈലുകളുടെ തിരമാല തന്നെ ഉണ്ടായെന്ന് യുക്രൈൻ അറിയിച്ചു. റഷ്യയുമായുള്ള യുദ്ധമുഖത്ത് ഒറ്റപ്പെട്ട് യുക്രൈൻ. അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ല എന്നാണ് നാറ്റോയുടെ തീരുമാനം.
നാറ്റോയുടെ അംഗരാജ്യങ്ങളിൽ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം നൽകിയേക്കാമെങ്കിലും നാറ്റോ ഒരു സംഘടന എന്ന നിലയിൽ ഒരു തരത്തിലും സംയുക്ത സൈനിക നീക്കത്തിനില്ല എന്നും പ്രഖ്യാപിക്കുന്നു. അതേസമയം റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു. നഗരങ്ങളിലും റഷ്യന്‍ റഷ്യന്‍ സേന ആക്രമണം നടത്തിയെന്ന് യുക്രൈൻ പ്രസിഡന്റ്. ജനങ്ങള്‍ ബങ്കറുകളിലേക്ക് മാറുന്നു,കീവില്‍ നിന്ന് പലായനം തുടരുകയാണ്.
Read Also : 9000 വർഷം പഴക്കമുള്ള ആരാധനാലയം; ജോർദാൻ മരുഭൂമിയിൽ കണ്ടെത്തിയ പുതിയ അവശേഷിപ്പുകൾ…
അതേസമയം റഷ്യയുടെ 6 വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈൻ; 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. യുദ്ധസജ്ജരായ എല്ലാ പൗരന്മാര്‍ക്കും ആയുധം നല്‍കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കി. ‘മനഃസാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത റഷ്യക്കാര്‍ യുദ്ധത്തിനെതിരെ തെരുവിലിറങ്ങണം’– അദ്ദേഹം ആഹ്വാനം ചെയ്തു.
ജനവാസകേന്ദ്രങ്ങളും റഷ്യ ആക്രമിച്ചു. കീവില്‍ നിന്ന് ജനം പലായനം ചെയ്യുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യ അയയ്ക്കാനിരുന്ന പ്രത്യേകവിമാനങ്ങള്‍ റദ്ദാക്കിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പടിഞ്ഞാറന്‍ യുക്രൈനിലേക്ക് മാറാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.
Story Highlights: second-round-missile-attack-russia-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here