മസ്‌കറ്റില്‍ മത്സ്യബന്ധന നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി

മസ്‌കറ്റില്‍ മത്സ്യബന്ധന നിയമ ലംഘനങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ കര്‍ശന നടപടിയുമായി അധികൃതര്‍. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജനുവരിയില്‍ മാത്രം 371 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അനധികൃത മത്സ്യബന്ധനത്തെ തുടര്‍ന്ന് മത്സ്യബന്ധന ഉപകരണങ്ങള്‍, ബോട്ടുകള്‍, എന്‍ജിനുകള്‍, വലകള്‍ എന്നിവയുള്‍പ്പെടെ 361 ഇനങ്ങള്‍ പിടിച്ചെടുത്തതായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
Read Also : യാത്രാ ആശങ്കയൊഴിഞ്ഞു; കുവൈത്ത് വിമാനത്താവളം വഴി ഞായറാഴ്ച യാത്ര ചെയ്തത് 23,000 പേര്‍
57.2 കിലോ മത്സ്യമാണ് കണ്ടുകെട്ടിയത്. 143 വിദേശികളെയാണ് മറൈന്‍ ഫിഷിംഗ് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. മത്സ്യബന്ധന ലൈസന്‍സ് ഇല്ലാത്തതിന് 269 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനധികൃത ഉപകരണങ്ങള്‍ കൈവശംവെച്ചതിനും നിരോധിത മത്സ്യബന്ധന രീതികള്‍ ഉപയോഗിച്ചതിനും 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിരോധിത മേഖലയിലും സീസണല്ലാത്ത സമയത്തും മത്സ്യബന്ധനം നടത്തിയതുമായി ബന്ധപ്പെട്ട് ഒമ്പത് നിമയലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസന്‍സില്ലാതെ മീന്‍ പിടിച്ച 19 വിദേശികള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. ബോട്ടുകളിലും മത്സ്യബന്ധന യാനങ്ങളിലും രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ സ്ഥാപിക്കാത്തതിന് പത്ത് കേസുകളും രജിസ്റ്റര്‍ ചെയ്തു.
മത്സ്യബന്ധന നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും അത് ലംഘിക്കുന്നവര്‍ക്കെതിരെ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Story Highlights: Strict action against those who violated the fishing law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here