Advertisement

യുഎഇ ടി-20 ലീഗ്; ടീം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് ഉടമകൾ

February 24, 2022
2 minutes Read

യുഎഇ ടി-20 ലീഗിൽ ടീം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസിൻ്റെ ഉടമകളായ ജിഎംആർ ഗ്രൂപ്പ്. ഐപിഎലിലെ 14 സീസണുകളിൽ നിന്ന് ലഭിച്ച പരിചയസമ്പത്ത് യുഎഇ ടി-20 ലീഗ് ഫ്രാഞ്ചൈസിയിലൂടെ നടപ്പിലാക്കാനാവുമെന്ന് കരുതുന്നു എന്ന് ജിഎംആർ ഗ്രൂപ്പ് വ്യക്തമാക്കി. ജൂൺ-ജൂലൈ മാസങ്ങളിൽ ലീഗ് നടത്താനാണ് ശ്രമം.

ജിഎംആർ ഗ്രൂപ്പിനൊപ്പം കരുത്തരായ മറ്റ് പലരും ടി-20 ലീഗിൽ ഫ്രാഞ്ചൈസി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ വ്യവസായ പ്രമുഖരായ മുകേഷ് അമ്പാനി, ഗൗതം അദാനി എന്നിവർക്കൊപ്പം ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ രാജേഷ് ശർമ എന്നിവരും ലീഗിൽ ടീം ഉടമകളാണ്. ഐപിഎൽ ടീം സ്വന്തമാക്കാൻ സാധിക്കാതിരുന്ന ഗ്ലേസർ ഫാമിലിയും യുഎഇ ടി-20 ലീഗിൽ ഫ്രാഞ്ചൈസി സ്വന്തമാക്കി.

Story Highlights: uae t20 teague delhi capitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top