യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി; കേന്ദ്രമന്ത്രി വി മുരളീധരന്‍

യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പില്‍ നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നാല് അയല്‍രാജ്യങ്ങള്‍ വഴിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. യുക്രൈന്‍ അതിര്‍ത്തിയില്‍ എത്തിയവരെ വീസ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ നാളെ ഡല്‍ഹിയിലും മുംബൈയിലും എത്തിക്കും. കീവില്‍ ഇന്ത്യന്‍ എംബസിയിലെത്തിയവര്‍ക്ക് അഭയം നല്‍കി. യുക്രൈനില്‍ നിന്ന് തിരികെ വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ കൊണ്ടുവരുമെന്നും വി മുരളീധരന്‍ അറിയിച്ചു.
അതേസമയം യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരിച്ചെത്താനുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ സെല്‍ നോര്‍ക്കയില്‍ ആരംഭിച്ചു. നോര്‍ക്കയുടെ ഇ മെയില്‍ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also : റഷ്യൻ സൈന്യം പാർലമെന്റിനടുത്ത്; സെലൻസ്‌കിയെ ബങ്കറിലേക്ക് മാറ്റി
യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം റൊമേനിയന്‍ അതിര്‍ത്തിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ആദ്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടവരാണ് റൊമേനിയയിലേക്ക് യാത്ര ആരംഭിച്ചത്.
യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളില്‍ എത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ നല്‍കിയ നിര്‍ദേശം. ഇന്ത്യന്‍ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്‌സികിലും എത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും പാസ്‌പോര്‍ട്ടും, പണവും കയ്യില്‍ കരുതാനും നിര്‍ദേശത്തില്‍ പറയുന്നു.
Story Highlights: evacuating Indians from Ukraine, V Muraleedharan. russia ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here