Advertisement

ഷോപിയാനിൽ ഏറ്റുമുട്ടലിൽ, രണ്ട് ഭീകരർ കൊല്ലപ്പെട്ടു

February 25, 2022
Google News 1 minute Read

ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടലിൽ. സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. അംഷിപോറ മേഖലയിൽ ഇന്ന് രാവിലെയാണ് സംഭവം.

ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവരുടെ പേരും ഇവർ പ്രവർത്തിക്കുന്ന ഗ്രൂപ്പും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

തെക്കൻ കശ്മീരിലെ ഷോപ്പിയാനിലെ അംഷിപോറ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ഇവിടെ തെരച്ചിൽ നടത്തിയിരുന്നു. ഇവിടെ ഒളിച്ചിരിക്കുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. പിന്നാലെ തെരച്ചിൽ ഏറ്റുമുട്ടലായി മാറിയെന്നും പൊലീസ് പറഞ്ഞു.

Story Highlights: two-terrorists-killed-in-encounter-in-shopian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here