Advertisement

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരം റഷ്യയില്‍ നിന്ന് മാറ്റി; ഫൈനല്‍ മത്സരം പാരിസില്‍

February 25, 2022
Google News 1 minute Read

യുക്രൈനെ യുദ്ധഭൂമിയാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍സ് മത്സരം റഷ്യയില്‍ നിന്ന് മാറ്റി. 28ന് നിശ്ചയിച്ചിരുന്ന മത്സരം പാരിസിലെ ദേശീയ സ്റ്റേഡിയത്തിലേക്ക് മാറ്റിയതായി യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി അറിയിച്ചു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വെച്ചാണ് മത്സരം നടത്താനിരുന്നത്.

അപ്രതീക്ഷിതമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിനെ പിന്തുണയ്ക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി അറിയിച്ചു. യുദ്ധപശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ യുക്രൈനിലെ ഫുട്‌ബോള്‍ കളിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നുവെന്നും യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി കൂട്ടിച്ചേര്‍ത്തു. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഫൈനല്‍ മത്സര വേദി മാറ്റുന്നതെന്നാണ് ബോഡി പറയുന്നത്. എന്നാല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്നും വേദി മത്സരം മാറ്റാനുള്ള തീരുമാനം അപമാനകരമാണെന്ന് റഷ്യ പ്രതികരിച്ചു.

അതിനിടെ റഷ്യന്‍ സൈന്യം നിലവില്‍ യുക്രൈന്‍ പാര്‍ലമെന്റിനടുത്ത് എത്തിയിരിക്കുകയാണ്. ഇതോടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാക്കി. കീവില്‍ റഷ്യന്‍ മുന്നേറ്റം ശക്തമായതോടെയാണ് സെലന്‍സ്‌കിയെ സുരക്ഷിത ഇടത്തേക്ക് മാറ്റിയത്.

കീവില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. കീവ് നഗരത്തില്‍ റഷ്യന്‍ സേനയ്ക്ക് നേരെ യുക്രൈന്‍ വെടിയുതിര്‍ത്തു. യുക്രൈന്‍ ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് സമീപം വെയിവയ്പ്പാണ് നടക്കുന്നത്. പാര്‍ലമെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് യുക്രൈന്‍ ആയുധങ്ങള്‍ നല്‍കി. ഏറ്റുമുട്ടലില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റതായും ഒരാളുടെ നില അതീവ ഗുരുതരമായെന്നും കീവ് മേയര്‍ അറിയിച്ചു.

അതേസമം, റഷ്യയുടെ സുഖോയ് 35 വിമാനം വെടിവച്ചിട്ടതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണത്തിന്റെ ദൃശ്യവും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.

റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയതോടെ യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ ഭരണകൂടം അറിയിച്ചു. യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാമെന്ന് റഷ്യയും പ്രതികരിച്ചു.

Story Highlights:uefa champions league final shift russia paris instead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here