Advertisement

യുദ്ധം തമാശയല്ല, ഇത് വേർപിരിയലിന്റെയും കണ്ണീരിന്റെയും നിമിഷങ്ങൾ; യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്നുള്ള ദൃശ്യങ്ങൾ…

February 25, 2022
19 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുദ്ധത്തിന് പറയാനുള്ളത് ജയങ്ങളുടെയല്ല തോൽവിയുടെ കഥകളാണ്. ബാക്കി വെക്കുന്നത് കണ്ണീരിന്റെ അവശേഷിപ്പുകളും. ഉറ്റവർ നഷ്ടപ്പെട്ടവരും അനാഥരായ കുട്ടികളും വേർപിരിയുന്ന ബന്ധങ്ങളും… എങ്ങും കണ്ണീരിന്റെ മാത്രം കഥകൾ. ഒരു ജനതയെയും അവിടുത്തെ സംസ്കാരത്തെയും ഇല്ലാതാക്കാൻ നിമിഷങ്ങളുടെ പൊട്ടിത്തെറികൾ മാത്രം ബാക്കി. റഷ്യയുടെ അധിനിവേശത്തിന് മുന്നിൽ നിസ്സഹായനായി നിൽക്കുകയാണ് യുക്രൈൻ പ്രസിഡന്റ്. ഈ യുദ്ധഭൂമി ബാക്കിവെക്കുന്നത് എന്ത് എന്നത് കാത്തിരുന്നു കാണാം….

കരളലിയിക്കുന്ന കാഴ്ചകളാണ് എങ്ങും.. ചോരയുടെ മണവും വേർപെടലിന്റെ ദുഃഖവും… ഒരു ജനതയുടെ കണ്ണീരിന് ഉത്തരം പറയാനാകാതെ നിസ്സഹായരായ അധികാരികളും. യുക്രൈനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അക്രമവും അരാജകത്വവും ഭയവും അഴിഞ്ഞാടുന്ന ഭൂമിയിൽ സഹായത്തിനായി കരങ്ങൾ നീട്ടുകയാണ് അവിടുത്തുകാർ.

ഈ ഭയാനക സാഹചര്യത്തിൽ നിന്ന് രക്ഷനേടാൻ സുരക്ഷിതമായ അഭയം തേടി നിരവധി ആളുകൾ രാജ്യം വിടാൻ ശ്രമിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവർ പരസ്പരം വേർപിരിയുന്നത്തിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. ബന്ധുക്കളും മാതാപിതാക്കളും കുട്ടികളും പരസ്പരം വിടപറയുന്ന തിരക്കേറിയ റോഡുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പിതാക്കന്മാർ തങ്ങളുടെ പെൺമക്കളോട് വിടപറയുന്ന, സൈനികർ തന്റെ പങ്കാളികളോട് വിട പറയുന്ന, വേദനയാൽ പൊട്ടിക്കരയുന്ന പ്രായമായവർ… ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോകൾ ഹൃദയഭേദകമാണ്. യുദ്ധം പ്രിയപ്പെട്ടവരെ എങ്ങനെ വേർപെടുത്തുന്നുവെന്നും സാധാരണക്കാരന് നൽകേണ്ടി വരുന്ന വിലയും തിട്ടപ്പെടുത്താനാകില്ല.

Read Also : തന്റെ ഇളയ മകളോട് കണ്ണീരോടെ വിട പറയുന്ന പിതാവ്; യുക്രൈനിന്റെ യുദ്ധഭൂമിയിൽ നിന്ന് ഹൃദയഭേദകമായ കാഴ്ച്ച…

റഷ്യയുമായി 1200 മൈൽ അതിർത്തി പങ്കിടുന്ന യുക്രൈൻ സാമൂഹികമായും സാംസ്കാരികമായി അടുത്ത ബന്ധമാണ് റഷ്യയുമായി ഉള്ളത്. 4.4 കോടി ജനങ്ങളുള്ള യുക്രൈൻ റഷ്യയുടെ ആക്രമണത്തിനെതിരായി തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാൻ ആഗ്രഹിക്കുന്ന എല്ലാ യുക്രൈനിയൻ പൗരന്മാർക്കും സർക്കാർ ആയുധം നൽകുമെന്നും റഷ്യക്കെതിരെ പോരാടുമെന്നും യുക്രൈനിയൻ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു. 1922 ൽ സോവിയറ്റ് യൂണിയൻ രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായ ആദ്യ റിപ്പബ്ലിക്കുകളിലൊന്ന് യുക്രെയ്ൻ ആണ്. സോവിയറ്റ് റിപ്പബ്ലിക്കുകളിൽ വലുപ്പം കൊണ്ടു മൂന്നാമതും.

യുക്രൈനിൽ നിന്നുള്ള ഹൃദയഭേദകമായ ദൃശ്യങ്ങൾ:-

പടിഞ്ഞാറൻ യുക്രൈനിലെ വിന്നിറ്റ്സിയ നഗരത്തിലെ യുക്രേനിയൻ ആയുധ ഡിപ്പോയിൽ റഷ്യൻ ആക്രമണത്തിന് ശേഷം നടന്ന വൻ സ്ഫോടനം.

ഇനി വീണ്ടുമൊരിക്കൽ കാണുമോ എന്നറിയാതെ മകളോട് വിട പറയുന്ന പിതാവിന്റെ ദൃശ്യങ്ങൾ

യുക്രൈനിലെ കീവിൽ നിന്ന് ബസിൽ കയറുന്നതിന് മുമ്പ് വിട പറയുന്ന ദമ്പതികൾ.

Story Highlights: Visuals Of A War-Torn Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement