Advertisement

റഷ്യൻ സൈന്യം പാർലമെന്റിനടുത്ത്; സെലൻസ്‌കിയെ ബങ്കറിലേക്ക് മാറ്റി

February 25, 2022
2 minutes Read
zelenskyy moved to bunker

റഷ്യൻ സൈന്യം യുക്രൈൻ പാർലമെന്റിനടുത്ത് എത്തി. ഇതോടെ യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കിയെ ബങ്കറിലേക്ക് മാക്കി. കീവിൽ റഷ്യൻ മുന്നേറ്റം ശക്തമായതോടെയാണ് സെലൻസ്‌കിയെ സുരക്ഷിത ഇടത്തേക്ക് മാറ്റിയത്. ( zelenskyy moved to bunker )

കീവിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. കീവ് നഗരത്തിൽ റഷ്യൻ സേനയ്ക്ക് നേരെ യുക്രൈൻ വെടിയുതിർത്തു. യുക്രൈൻ ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് സമീപം വെയിവയ്പ്പാണ് നടക്കുന്നത്. പാർലമെന്റിലെ ഉദ്യോഗസ്ഥർക്ക് യുക്രൈൻ ആയുധങ്ങൾ നൽകി. ഏറ്റുമുട്ടലിൽ നിരവധി ആളുകൾക്ക് പരുക്കേറ്റതായും ഒരാളുടെ നില അതീവ ഗുരുതരമായെന്നും കീവ് മേയർ അറിയിച്ചു.

അതേസമം, റഷ്യയുടെ സുഖോയ് 35 വിമാനം വെടിവച്ചിട്ടതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണത്തിന്റെ ദൃശ്യവും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.

Read Also : കൊമേഡിയനിൽ നിന്ന് രാഷ്ട്രതലവനായി; ആരാണ് വ്‌ലോദിമിർ സെലൻസ്‌കി ?

റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവിലെത്തിയതോടെ യുദ്ധം നിർത്താൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈൻ ഭരണകൂടം അറിയിച്ചു. യുക്രൈൻ ആയുധം താഴെ വച്ചാൽ ചർച്ചയ്ക്ക് തയ്യാറാകാമെന്ന് റഷ്യയും പ്രതികരിച്ചു.

Story Highlights: zelenskyy moved to bunker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top