ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണ പോരാട്ടം; എതിരാളികൾ ചെന്നൈയിൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം. ചെന്നൈയിൻ എഫ്സിയാണ് എതിരാളികൾ. ഈ മത്സരത്തിൽ വിജയിച്ചെങ്കിൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് സാധ്യത നിലനിർത്താൻ കഴിയൂ. നിലവിൽ 17 മത്സരങ്ങളിൽ 27 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. രാത്രി 7.30ന് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം.
നിഷു കുമാറും ജീക്സൻ സിംഗും ഇന്നും കളിക്കില്ല. പരുക്കേറ്റ ഇരുവരും കളിക്കാത്തത് ബ്ലാസ്റ്റേഴ്സിനു കനത്ത തിരിച്ചടിയാണ്. റുയിവ ഹോർമിപോം പരിശീലനം പുനരാരംഭിച്ചെങ്കിലും താരവും മാച്ച് ഫിറ്റായിട്ടില്ലെന്നാണ് വിവരം. ആദ്യ പാദ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി പ്രതിരോധപ്പൂട്ട് തീർത്ത താരമായിരുന്നു റുയിവ. റുയിവയുടെ അഭാവത്തിൽ ബാലൻസ് നഷ്ടപ്പെട്ട പ്രതിരോധ നിര കഴിഞ്ഞ മത്സരങ്ങളിൽ പതറുന്നുണ്ട്. പെരേര ഡയസ് ഇന്ന് കളിക്കാനിടയുണ്ട്.
Story Highlights: kerala blasters chennaiyin fc isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here