Advertisement

ലൂണയും ഡിയാസും സ്കോറർമാർ; ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

February 26, 2022
Google News 1 minute Read

ഇന്ത്യൻ സൂപ്പർ ലീഗിലെ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് അയൽക്കാരെ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്സിനായി പെരേര ഡിയാസ് രണ്ട് ഗോൾ നേടിയപ്പോൾ അഡ്രിയാൻ ലൂണയാണ് മൂന്നാം തവണ വല കുലുക്കിയത്. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും.

തുടക്കം മുതൽ കളി ബ്ലാസ്റ്റേഴ്സിൻ്റെ നിയന്ത്രണത്തിലായിരുന്നു. തുടരെ അവസരങ്ങൾ തുറന്നെടുത്ത മഞ്ഞപ്പട ഏത് സമയത്തും സ്കോർ ചെയ്യാമെന്ന നിലയിലായിരുന്നു. എന്നാൽ, ആദ്യ പകുതിയിൽ ഗോളടിക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല. 52ആം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യ വെടി പൊട്ടിച്ചത്. അഡ്രിയാൻ ലൂണയുടെ തോളിൽ തട്ടിയെത്തിയ പന്ത് പിടിച്ചെടുത്ത് ഡിയാസ് വല കുലുക്കി. മൂന്ന് മിനിട്ടുകൾക്കുള്ളിൽ ഡിയാസ് വീണ്ടും സ്കോർ ചെയ്തു. സഞ്ജീവ് സ്റ്റാലിൻ്റെ ഷോട്ടിൽ നിന്ന് റീബൗണ്ടെടുത്താണ് ഡിയാസ് രണ്ടാം ഗോളടിച്ചത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അഡ്രിയാൻ ലൂണയും സ്കോർഷീറ്റിലെത്തി. ബോക്സിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീ കിക്കിൽ നിന്ന് അവിശ്വസനീയമായാണ് ലൂണ സ്കോർ ചെയ്തത്.

ജയത്തോടെ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്കുയർന്നു. 18 മത്സരങ്ങളിൽ നിന്ന് 8 ജയം സഹിതം 30 പോയിൻ്റാണ് അവർക്കുള്ളത്. 19 മത്സരങ്ങളിൽ നിന്ന് 20 പോയിൻ്റുള്ള ചെന്നൈയിൻ എട്ടാം സ്ഥാനത്താണ്.

Story Highlights: kerala blasters won chennaiyin fc isl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here