Advertisement

രക്ഷാ ദൗത്യത്തിനായി എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ പുറപ്പെട്ടു

February 26, 2022
1 minute Read

റഷ്യ-യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ രക്ഷാ ദൗത്യത്തിനായി എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യ വിമാനം ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ടിരുന്നു. യുക്രൈനില്‍ നിന്നുള്ള 219 പേരുടെ ആദ്യസംഘം രാത്രി മുംബൈയിലെത്തും. ബുക്കോവിനിയന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. സംഘത്തില്‍ 17 മലയാളി വിദ്യാര്‍ഥികളുമുണ്ട്.

എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം എഐ 1941 ഡല്‍ഹിയില്‍ നിന്ന് റൊമാനിയയിലേക്ക് തിരിച്ചു. എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം വൈകിട്ട് റൊമാനിയയിലേക്ക് പുറപ്പെടാനിരിക്കുകയാണ്. മൂന്ന് വിമാനങ്ങളിലായി ഏകദേശം 700ഓളം ഇന്ത്യക്കാരാണ് സ്വദേശത്ത് എത്തുക. റൊമാനിയ, ഹങ്കറി, പോളണ്ട്, സ്ലൊവാക്യ രാജ്യങ്ങൾ വഴിയാണ് ഇന്ത്യ ഒഴിപ്പിക്കൽ നടപടികൾ നടത്തുന്നത്.

യുക്രൈനില്‍ നിന്നെത്തുന്ന മലയാളികള്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 17 മലയാളികള്‍ ഡല്‍ഹിയിലും 19 പേര്‍ മുംബൈയിലുമാണ് എത്തുക. ഡല്‍ഹിയിലും മുംബൈയിലും എത്തുന്നവര്‍ക്ക് പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് മലയാളികളുടെ യാത്രാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് റഡിസന്റ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. എല്ലാവരേയും വ്യോമമാര്‍ഗം തന്നെ കേരളത്തില്‍ എത്തിക്കുമെന്ന് സൗരഭ് ജെയിന്‍ അറിയിച്ചു.

Story Highlights: more air india flights to rescue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top