ഡൽഹിയിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ; കാറിൽ സഞ്ചരിക്കുന്നവർക്ക് ഇനി മുതൽ മാസ്ക് വേണ്ട

രാജ്യ തലസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഇനി മുതൽ കാറിനുള്ളിൽ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കേണ്ടതില്ല. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 28 മുതൽ ഇളവ് പ്രാബല്യത്തിൽ വരും. ഒറ്റക്ക് കാറോടിച്ച് പോകുന്നവർക്കൊഴികെ ബാക്കിയെല്ലാ യാത്രക്കാർക്കും കാറിനുള്ളിൽ മാസ്ക് നിർബന്ധമായിരുന്നു. (No Masks Cars Delhi)
പൊതു സ്ഥലത്ത് മാസ്ക് അണിയാത്തവർക്കുള്ള പിഴത്തുകയിലും മാറ്റമുണ്ട്. പിഴത്തുക 2000 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചു. തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂകൾ പിൻവലിക്കും. ഇതുവഴി കടകൾക്കും റെസ്റ്ററൻ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും അർദ്ധരാത്രി വരെ തുറന്നുപ്രവർത്തിക്കാനാവും.
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും പതിനായിരത്തിന് മുകളില്ലായിരുന്നു. 11,499 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12.6 ശതമാനം കേസുകളാണ് ഇന്ന് കുറഞ്ഞത്. 1,21,881 പേരാണ് നിലവിൽ വിവിധ സംസ്ഥാനങ്ങൡലായി ചികിത്സയിലുള്ളത്.
Read Also : രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തിന് മുകളില്‍; 255 മരണം
അതേസമയം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,29,05,844 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 255 പേർ 24 മണിക്കൂറിനിടെ മരിച്ചപ്പോൾ ആകെ മരണനിരക്ക് 5,13,481 ആയി. 98.52 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. ഇന്നലെ 23,598 പേർ കൊവിഡിൽ നിന്ന് രോഗമുക്തരായതോടെ ആകെ നിരക്ക് 4,22,70,482 ആയി. 177.13 കോടി കൊവിഡ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. കൊവിഡ് കണക്കിലെടുത്ത് ഡൽഹിയിൽ നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടിയിട്ടുണ്ട്.
കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരി രണ്ടാംവാരത്തോടെ നിയന്ത്രണവിധേയമായ സാഹചര്യത്തിൽ കേരളത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണനയിലുണ്ട്. പൊതുയിടങ്ങളിൽ മാസ്‌ക് ഉൾപ്പെടെയുള്ളവ പിൻവലിക്കാൻ വൈകുമെങ്കിലും മറ്റ് നിയന്ത്രണങ്ങൾ മാറ്റുന്നതാണ് നിലവിൽ ആലോചിക്കുന്നത്. മൂന്നാംതരംഗ വ്യാപനം പ്രതീക്ഷിച്ച രീതിയിൽ രൂക്ഷാമാകാതെ നിയന്ത്രിക്കാൻ സംസ്ഥാനത്തിനായെന്നാണ് വിലയിരുത്തൽ.
ഇന്നലെ 3581 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ്സ്ഥിരീകരിച്ചത്. എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂർ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂർ 158, വയനാട് 129, കാസർഗോഡ് 48 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.
Story Highlights: No More Masks Cars Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here