Advertisement

27 മലയാളി വിദ്യാര്‍ത്ഥികള്‍ ഇന്നെത്തുമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍

February 26, 2022
2 minutes Read

യുക്രൈനില്‍ നിന്നും 27 മലയാളി വിദ്യാര്‍ത്ഥികള്‍ ഇന്നെത്തുമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. ആദ്യ വിമാനം വൈകീട്ട് മുംബൈയിലെത്തുമെന്നാണ് നോര്‍ക്ക അറിയിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണറും നോര്‍ക്കയുടെ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെത്തുന്ന മുറയ്ക്ക് അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഡല്‍ഹിയിലും മുംബൈയിലുമാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്.

യുക്രൈനില്‍ നാലഞ്ച് ദിവസങ്ങള്‍ കൊണ്ട് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നതെങ്കിലും അനശ്ചിതാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യം പൂര്‍ണമായി ഉറപ്പിക്കാനാകില്ലെന്നാണ് നോര്‍ക്ക വൈസ് ചെയര്‍മാന്‍ മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : രക്ഷാ ദൗത്യത്തിനായി എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ പുറപ്പെട്ടു

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം എഐ 1941 ഡല്‍ഹിയില്‍ നിന്ന് റൊമാനിയയിലേക്ക് തിരിച്ചു. എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം വൈകീട്ട് റൊമാനിയയിലേക്ക് പുറപ്പെടാനിരിക്കുകയാണ്.

യുക്രൈനില്‍ നിന്നെത്തുന്ന മലയാളികള്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 17 മലയാളികള്‍ ഡല്‍ഹിയിലും 19 പേര്‍ മുംബൈയിലുമാണ് എത്തുക. ഡല്‍ഹിയിലും മുംബൈയിലും എത്തുന്നവര്‍ക്ക് പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് മലയാളികളുടെ യാത്രാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് റഡിസന്റ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. എല്ലാവരേയും വ്യോമമാര്‍ഗം തന്നെ കേരളത്തില്‍ എത്തിക്കുമെന്ന് സൗരഭ് ജെയിന്‍ അറിയിച്ചു.

ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

നോര്‍ക്കയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കൗണ്ടറില്‍ ഇതുവരെ 1428 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 470 പേരാണ് ആദ്യ സംഘത്തിലുള്ളത്. വൈകിട്ടോടെ വിമാനം മുംബൈയിലെത്തിച്ചേരും. ബുക്കോവിനിയന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്.

Story Highlights: norka roots p sreeramakrishnan mumbai task force ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top