Advertisement

യുദ്ധത്തിന്റെ അവസ്ഥ പ്രവചനാതീതമാണ്, വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കണം; ബഹ്റൈന്‍ ഒഐസിസി

February 26, 2022
Google News 1 minute Read

യുദ്ധത്തിന്റെ അവസ്ഥ പ്രവചനാതീതമാണ്. യുദ്ധം നടക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും, ഉദ്യോഗസ്ഥരെയും ഇന്ത്യയില്‍ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ആരംഭിക്കണം എന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ സഹായത്തോടെ മൂവായിരത്തില്‍ അധികം വരുന്ന കേരളീയരായ കുട്ടികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അടിയന്തിര നടപടികള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാക്കുവാന്‍ സാധിക്കും എന്നും രാജു കല്ലുംപുറം അറിയിച്ചു.

Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

അതിര്‍ത്തി രാജ്യങ്ങള്‍ അനുവാദം നല്‍കുമ്പോള്‍ തിരികെവരാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുന്നത്തിനുള്ള നടപടികള്‍ ആണ് നടത്തേണ്ടത്. യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് അതിഭീമമായ തുകയാണ് വിമാനകമ്പനികള്‍ ഈടാക്കിയിരുന്നത്. ലോണ്‍ എടുത്തു പഠിക്കാന്‍ പോയ പാവപ്പെട്ട കുട്ടികള്‍ക്ക് ഇത് വളരെ വലിയ സാമ്പത്തിക ബുദ്ധിമുട്ട് ആണ് ഉണ്ടാക്കിയത്.

ഇനിയും തിരിച്ചു വരാന്‍ ഉള്ള ആളുകളെ ആളുകളെ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി തിരികെ എത്തിക്കുന്നതിനും, ടിക്കറ്റിന് ഭീമമായ തുക മുടക്കി വന്ന കുട്ടികള്‍ക്ക് ആ തുക മടക്കി നല്‍കുവാനും കേന്ദ്ര കേന്ദ്ര സര്‍ക്കാര്‍ തയാര്‍ ആകണം. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കുവാന്‍ വേണ്ട മുന്‍ കരുതലുകള്‍ സര്‍ക്കാരുകള്‍ കൈക്കൊള്ളണം എന്നും രാജു കല്ലുംപുറം ആവശ്യപ്പെട്ടു.

Story Highlights: -russia-ukraine-oicc-bahrain-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here