തകർത്തടിച്ച് സഞ്ജു പുറത്ത്; ഇന്ത്യ കുതിയ്ക്കുന്നു

തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിനു ശേഷം മലയാളി ബാറ്റർ സഞ്ജു സാംസൺ പുറത്ത്. 25 പന്തിൽ 39 റൺസെടുത്തതിനു ശേഷമാണ് താരം മടങ്ങിയത്. സഞ്ജുവിനെ ലഹിരു കുമാരയുടെ പന്തിൽ ബിനുര ഫെർണാണ്ടോ അത്ഭുതകരമായി പിടികൂടുകയായിരുന്നു. മത്സരത്തിൽ ഇന്ത്യ കുതിയ്ക്കുകയാണ്.
ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ ടൈമിങ് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയ സഞ്ജുവിനെ 6 റൺസുള്ളപ്പോൾ ലങ്കൻ ഫീൽഡർ നിലത്തിട്ടു. 19 പന്തുകളിൽ 17 റൺസെന്ന നിലയിൽ പതറിയ സഞ്ജു ലഹിരു കുമാര എറിഞ്ഞ 13ആം ഓവറിലാണ് സംഹാര രൂപം പൂണ്ടത്. ഒരു ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 23 റൺസാണ് സഞ്ജു ഈ ഓവറിൽ അടിച്ചുകൂട്ടിയത്. ഓവറിലെ അവസാന പന്തിൽ ബൗണ്ടറി ആവർത്തിക്കാനുള്ള ശ്രമത്തിനിടെ എഡ്ജ്ഡായ പന്ത് സ്ലിപ്പിലേക്ക് പറന്നു. ഈ പന്ത് ബിനുര ഫെർണാണ്ടോ അസാമാന്യ മെയ്വഴക്കത്തോടെ പിടികൂടുകയായിരുന്നു.
മത്സരത്തിൻ്റെ 14 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിലാണ്. ശ്രേയാസ് അയ്യരും (66) രവീന്ദ്ര ജഡേജയുമാണ് (10) ക്രീസിൽ.
Story Highlights: sanju scored 39 from 25
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here