Advertisement

മുല്ലപ്പെരിയാര്‍ ഉപസമിതി യോഗം ബഹിഷ്‌കരിച്ച് തമിഴ്നാട് അംഗങ്ങള്‍

February 26, 2022
1 minute Read

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മേല്‍നോട്ട സമിതി നിയോഗിച്ച ഉപസമിതിയിലെ തമിഴ്നാട് അംഗങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സാധനങ്ങള്‍ കൊണ്ടു പോകുന്നതിന് കേരളം അനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് തമിഴ്നാട് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ഉപസമിതി അംഗങ്ങള്‍ കുമളിയില്‍ യോഗം ചേര്‍ന്നത്. സാധനങ്ങള്‍ കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തത് എന്തുകൊണ്ടാണെന്ന് തമിഴ്നാട് അംഗങ്ങള്‍ ചോദിച്ചു. ഇതിന് സര്‍ക്കാര്‍ അനുമതി ലഭിക്കണമെന്ന് കേരള ജലവിഭവ വകുപ്പ് മറുപടി നല്‍കിയെങ്കിലും തമിഴ്നാട് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

രാവിലെ തേക്കടിയില്‍ നിന്ന് ബോട്ട് മാര്‍ഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഉപസമിതി ചെയര്‍മാന്‍ ശരവണകുമാര്‍, കേരള പ്രതിനിധികളായ എന്‍.എസ്. പ്രസീദ്, ഹരികുമാര്‍, തമിഴ്നാട് പ്രതിനിധികളായ സാം ഇര്‍വിന്‍, കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Story Highlights: Tamil Nadu members boycott Mullaperiyar sub-committee meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top