പുടിൻ കാര്യങ്ങളെ പെരുപ്പിച്ച് കാട്ടുന്നു; റഷ്യയുടെ നീക്കത്തെ അപലപിച്ച് അമേരിക്ക

റഷ്യയുടെ നീക്കത്തെ അപലപിച്ച് അമേരിക്ക. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ കാര്യങ്ങളെ പെരുപ്പിച്ച് കാട്ടുന്നു. യുക്രൈനിലെ ജനങ്ങൾക്ക് 54 മില്യൺ ഡോളർ അധിക സഹായം നൽകുമെന്നും അമേരിക്ക അറിയിച്ചു. മാരകമായ പ്രതിരോധ ആയുധങ്ങൾ വാങ്ങിക്കുന്നതിനായി യുക്രൈന് സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നതായി യുഎസ് ജനപ്രതിനിധി സഭ സപീക്കർ നാൻസി പെലോസി അറിയിച്ചിരുന്നു. റഷ്യയ്‌ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ തീരുമാനം. അമേരിക്കയിലുള്ള റഷ്യൻ സമ്പത്തുകൾ മരവിപ്പിക്കും. നാല് റഷ്യൻ ബാങ്കുകൾക്ക് കൂടി അമേരിക്കയിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
യുക്രൈനിൽ റഷ്യ യുദ്ധം കടുപ്പിക്കവെ രാഷ്ട്രീയ തിരിച്ചടി നൽകാൻ ആഗോള സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് രാജ്യങ്ങൾ. റഷ്യയ്ക്ക് മേൽ ആഗോള സമ്മർദം ശക്തമാക്കാനാണ് യൂറോപ്യൻ യൂണിയൻ രാജ്യളടക്കമുള്ളവരുടെ തീരുമാനം. അമേരിക്ക, ഫ്രാൻസ് ജർമ്മനി ഇറ്റലി യു കെ കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആഗോള സാമ്പത്തിക ശൃംഖലയായ സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു.നേരത്തെ ബ്രിട്ടനടക്കമുള്ള രാജ്യങ്ങൾ ഇതിന് യോജിപ്പറിയിച്ച് രംഗത്തെത്തിയിരുന്നു.
കൂടാതെ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് വ്ളാദിമിർ സെലെൻസ്കി ആവശ്യപ്പെട്ടിരുന്നു. റഷ്യൻ നീക്കം വംശഹത്യയായി കണക്കാക്കണം. റഷ്യൻ സൈനികരുടെ മൃതദേഹം തിരികെ നൽകാൻ വഴിയൊരുക്കണം. ഇവ യുഎൻ സെക്രട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെൻസ്കി ട്വീറ്റ് ചെയ്തിരുന്നു.
Read Also : പുടിന്റെ ആണവ ഭീഷണി; യുഎൻ പ്രത്യേക യോഗം ബുധനാഴ്ച
ഇതിനിടെ ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നിർദേശം നൽകി. നാറ്റോയുടെ കടുത്ത നിലപാടിന് പിന്നാലെയാണ് തീരുമാനമെന്ന് പുടിൻ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.മുൻനിര നാറ്റോ അംഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ റഷ്യയ്‌ക്കെതിരെ ആക്രമണാത്മക പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു.
Story Highlights: America Condemn Russia’s move
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here