Advertisement

പാലായില്‍ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനകള്‍ വിരണ്ടോടി

February 27, 2022
Google News 1 minute Read

പാല പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനകള്‍ ഇടഞ്ഞ് പ്രദേശത്താകെ പരിഭ്രാന്തി പരത്തി. എഴുന്നള്ളത്ത് കഴിഞ്ഞ് മടങ്ങവേയാണ് ആനകള്‍ ഇടഞ്ഞത്. കാളകുത്തന്‍ കണ്ണന്‍, ഉണ്ണിപ്പള്ളി ഗണേശന്‍ എന്നീ ആനകളാണ് ഇടഞ്ഞത്.

ഉണ്ണിപ്പിള്ളി ഗണേശന്‍ ഇടയുന്നത് കണ്ട് കാളകുത്തന്‍ കണ്ണന്‍ വിരണ്ടോടുകയായിരുന്നു. രാവിലെ 11.30ഓടെയായിരുന്നു സംഭവം. കൊമ്പന്മാരെ കുളിപ്പിക്കുന്നതിനിടെ ആദ്യം ഉണ്ണിപ്പിള്ളി ഗണേശന്‍ വിരണ്ടോടുകയായിരുന്നു. പാപ്പാന്മാരും നാട്ടുകാരും ഓടിയെത്തി ഉണ്ണിപ്പിള്ളിയെ തളയ്ക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് വിരണ്ടു പോയ കാളകുത്തന്‍ കണ്ണന്‍ മറ്റൊരു വഴിയ്ക്ക് ഓടിയത്. മദപ്പാടിനെ തുടര്‍ന്ന് കെട്ടിയിരുന്ന കാളകുത്തന്‍ കണ്ണനെ ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് അഴിച്ചിരുന്നത്.

ഉണ്ണിപ്പള്ളി ഗണേശനെ അല്‍പ സമയത്തിനുള്ളില്‍ തന്നെ തളയ്ക്കാന്‍ സാധിച്ചു. പാപ്പാന്മാരും നാട്ടുകാരും ചേര്‍ന്ന് ആനകളെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് എത്തിച്ച ശേഷമാണ് ഉണ്ണിപ്പള്ളി ഗണേശനെ തളച്ചത്. ഇതിന് പിന്നാലെ സമീപത്തെ കാട്ടിലേക്ക് ഓടിക്കയറിയ കാളകുത്തന്‍ കണ്ണനെ പാപ്പാന്മാര്‍ ചേര്‍ന്ന് തളയ്ക്കുകയുമായിരുന്നു.

Story Highlights: elephant musth pala kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here