യുദ്ധം നാലാം ദിവസം; യുക്രൈനില്‍ നിന്ന് ഇന്ത്യയുടെ നാലാം വിമാനം പുറപ്പെട്ടു

റഷ്യ-യുക്രൈന്‍ യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈനില്‍ നിന്ന് ഇന്ത്യയുടെ നാലാമത്തെ രക്ഷാദൗത്യ വിമാനം പുറപ്പെട്ടു. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. 198 പേരാണ് നാലാം ഘട്ടത്തില്‍ വിമാനത്തിലുള്ളത്.
ഇന്ന് രാവിലെയോടെയാണ് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള മൂന്നാം വിമാനം ഹംഗറിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിപുലീകരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. യുക്രൈനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ പ്രധാനമന്ത്രിയും വിലയിരുത്തും.
മൂന്ന് വിമാനങ്ങളിലായി ഇതുവരെ 709 പേരാണ് യുക്രൈനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. റൊമാനിയയില്‍ നിന്ന് 219 പേരാണ് മുംബൈ വിമാനത്താവളത്തിലെത്തിയത്. 250 പേര്‍ ഡല്‍ഹിയിലുമെത്തി. ഇന്ന് രാവിലെ 9 30 ഓടെ 240 പേര്‍ ഹംഗറിയില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തില്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായെത്തി. ഇതില്‍ 83 മലയാളികളും ഉള്‍പ്പെടുന്നുണ്ട്. നിലവില്‍ ഹംഗറിയില്‍ നിന്നെത്തിയ 16 പേര്‍ ഡല്‍ഹി കേരള ഹൗസില്‍ വിശ്രമത്തിലാണ്.
Read Also : റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വെബ്സൈറ്റ് തകർത്തു; റഷ്യൻ സൈന്യം ഖാർകീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി
അതേസമയം യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരതയെന്നാണ് ആരോപണം. സെഹ്നി അതിര്‍ത്തിയില്‍ യുക്രൈന്‍ സൈന്യം തങ്ങളെ മര്‍ദിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അതിര്‍ത്തി കടക്കാന്‍ എത്തിയവരെ യുക്രൈന്‍ സൈന്യം തിരിച്ചയച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈന്യം ലാത്തിച്ചാര്‍ജ് നടത്തിയെന്നും ആകാശത്തേക്ക് വെടിയുതിര്‍ത്തെന്നും വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു.
പൊലീസും യുക്രൈന്‍ സൈന്യവും വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തുകയാണ്. വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കയറ്റാന്‍ ശ്രമിച്ചെന്നും എയ്ഞ്ചല്‍ എന്ന വിദ്യാര്‍ത്ഥി ആരോപിച്ചു. സൈന്യം വിദ്യാര്‍ത്ഥികളെ ആക്രമിച്ചെന്ന് പോളണ്ടില്‍ നിന്ന് മലയാളിയായ ബിനുവും ട്വന്റിഫോറിനോട് പ്രതികരിച്ചു.
Story Highlights: fourth plane takes off from Ukraine, russia ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here