Advertisement

യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; വേദി മാറ്റണമെന്ന് ആവര്‍ത്തിച്ച് യുക്രൈന്‍

February 27, 2022
Google News 2 minutes Read
Russia ready to talks with Ukraine

യുദ്ധം നാലാം ദിവസവും ശക്തമായി തുടരുന്നതിനിടെ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ. യുക്രൈനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ബെലാറസ് തന്നെയാകും ചര്‍ച്ചാ വേദി. തീരുമാനത്തിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള പ്രതിനിധി സംഘം ബെലാറസിലെ ഗോമലില്‍ എത്തി.

ബെലാറസില്‍ വച്ച് ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന നിലപാടിലാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. വാഴ്‌സോ, ഇസ്താംബുള്‍, ബാകൂ എന്നിവിടങ്ങളില്‍ എവിടെയും ചര്‍ച്ചയാകാമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി. റഷ്യയുമായുള്ള ചര്‍ച്ചയ്ക്കുള്ള സ്ഥലവും സമയവും തീരുമാനിക്കുകയാണെന്ന് പ്രസിഡന്റ് വ്‌ളാദിമര്‍ സെലെന്‍സ്‌കിയുടെ വക്താവ് ട്വീറ്റ് ചെയ്തു. വെടിനിര്‍ത്തലിനെക്കുറിച്ചും സമാധാനത്തെക്കുറിച്ചും സംസാരിക്കാന്‍ യുക്രൈന്‍ തയ്യാറാണെന്നും വക്താവ് സെര്‍ജി നൈകിഫോറോവ് അറിയിച്ചു.

നേരത്തെയും ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയിരുന്നു. യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. റഷ്യന്‍ പ്രതിനിധി സംഘത്തെ ബെലാറസിലെ മിന്‍സ്‌കിലേക്ക് അയയ്ക്കാമെന്നാണ് പുടിന്‍ പറഞ്ഞത്. ചര്‍ച്ചയ്ക്ക് മുന്നോടിയായി നിരായുധീകരണത്തിന് യുക്രൈന്‍ തയാറാകണമെന്ന ഉപാധി ആര്‍ത്തിച്ചുകൊണ്ട് തന്നെയായിരുന്നു പുടിന്റെ അറിയിപ്പ്. പ്രശ്ന പരിഹാരത്തിനായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുന്‍പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെയും റഷ്യ അറിയിച്ചിരുന്നു.

Read Also :യുദ്ധം നാലാം ദിവസം; യുക്രൈനില്‍ നിന്ന് ഇന്ത്യയുടെ നാലാം വിമാനം പുറപ്പെട്ടു

അതേസമയം ഖാര്‍ക്കീവില് റഷ്യന്‍ സൈന്യം പ്രവേശിച്ചതോടെ പ്രദേശത്ത് ശക്തമായ പോരാട്ടം തുടരുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ബങ്കറുകളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല് ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് റഷ്യന്‍ സേന ഖാര്‍കീവില്‍ പ്രവേശിച്ചത്.

സുമി നഗരത്തിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴ് വയസുകാരി ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് യുക്രൈന്‍ സ്ഥിരീകരണം. കീവിലും ഖാര്‍ക്കീവിലും ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. യുക്രൈന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് റഷ്യന്‍ സേന. വാസില്‍കീവ് വിമാനത്താവളം പിടിക്കാന്‍ രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.

Story Highlights: Russia ready to talks with Ukraine, volodymyr zelensky, putin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here