Advertisement

ആഗോള സാമ്പത്തിക വിനിമയ ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കും

February 27, 2022
1 minute Read

റഷ്യക്ക് നേരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നു. ആഗോള സാമ്പത്തിക വിനിമയ ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കും. അമേരിക്കയും യുറോപ്യന്‍ യൂണിയനും ചേര്‍ന്നാണ് തീരുമാനം എടുത്തത്. ഈ തീരുമാനം റഷ്യയിലെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും. സാമ്പത്തിക ഉപരോധം നടപ്പിലാക്കാൻ അന്താരാഷ്ട്ര ടാസ്‌ക് ഫോഴ്‌സും നിലവിൽ വരും.

യുക്രൈനിൽ റഷ്യ യുദ്ധം കടുപ്പിക്കവെ രാഷ്ട്രീയ തിരിച്ചടി നൽകാൻ ആഗോള സമ്മർദ്ദം ശക്തമാക്കി രാജ്യങ്ങൾ. റഷ്യയ്ക്ക് മേൽ ആഗോള സമ്മർദം ശക്തമാക്കാനാണ് യൂറോപ്യൻ യൂണിയൻ രാജ്യളടക്കമുള്ളവരുടെ തീരുമാനം. അമേരിക്ക, ഫ്രാൻസ് ജർമ്മനി ഇറ്റലി യു കെ കാനഡ എന്നി രാജ്യങ്ങൾ സംയുക്തമായാണ് ആഗോള സാമ്പത്തിക ശൃംഖലയായ സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ പുറത്താക്കാൻ തീരുമാനിച്ചത്.

യുഎസും സഖ്യരാജ്യങ്ങളും സ്വിഫ്റ്റിൽ പ്രധാന റഷ്യൻ ബാങ്കുകളെ പുറത്താക്കാൻ ധാരണയിലെത്തി. നേരത്തെ ബ്രിട്ടനടക്കമുള്ള രാജ്യങ്ങൾ ഇതിന് യോജിപ്പറിയിച്ച് രംഗത്തെത്തിയിരുന്നു.

കൂടാതെ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് വ്ളാദിമിർ സെലെൻസ്കി. റഷ്യൻ നീക്കം വംശഹത്യയായി കണക്കാക്കണം. റഷ്യൻ സൈനികരുടെ മൃതദേഹം തിരികെ നൽകാൻ വഴിയൊരുക്കണം. ഇവ യുഎൻ സെക്രട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെൻസ്കിയുടെ ട്വീറ്റ്.

Story Highlights: selected-russian-banks-removed-from-swift

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top