Advertisement

മൂന്നാം ടി-20യിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്; ഇന്ത്യൻ ടീമിൽ നാല് മാറ്റങ്ങൾ

February 27, 2022
1 minute Read

ഇന്ത്യക്കെതിരായ മൂന്നാം ടി-20യിൽ ശ്രീലങ്ക ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷനക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായി ഇന്ത്യ ഇറങ്ങുമ്പോൾ ശ്രീലങ്കൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. ഇന്ത്യക്കായി സഞ്ജുവോ വെങ്കടേഷ് അയ്യരോ രോഹിതിനൊപ്പം ഓപ്പൺ ചെയ്തേക്കും. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

കിഷൻ പരുക്കേറ്റ് പുറത്തായപ്പോൾ ബുംറ, ഭുവി, ചഹാൽ എന്നിവർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. പകരം ബിഷ്ണോയ്, കുൽദീപ്, ആവേശ്, സിറാജ് എന്നിവർ കളിക്കും. ശ്രീലങ്കൻ നിരയിൽ പ്രവീൺ ജയവിക്രമയും കാമിൽ മിശ്രയും പുറത്തായി. ജെനിത് ലിയനഗെയും ജെഫ്രി വൻഡെർസേയും പകരം ടീമിലെത്തി.

രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. 184 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 17 പന്തുകൾ ബാക്കിനിൽക്കെ വിജയം വരിച്ചു. 74 റൺസെടുത്ത് ശ്രേയാസ് അയ്യർ ടോപ്പ് സ്കോററായപ്പോൾ രവീന്ദ്ര ജഡേജ (45 നോട്ടൗട്ട്), സഞ്ജു സാംസൺ (39) എന്നിവരും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. ശ്രീലങ്കക്കായി ലഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തി.

Story Highlights: srilanka batting india 3rd t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top