എല്ലാ ഇന്ത്യക്കാരെയും രക്ഷപ്പെടുത്താതെ ഓപ്പറേഷൻ ഗംഗ അവസാനിപ്പിക്കില്ല; വി മുരളീധരൻ ട്വന്റിഫോറിനോട്

രാജ്യത്തിൻറെ പ്രഥമ പരിഗണന പൗരന്മാരുടെ സുരക്ഷയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. എല്ലാ ഇന്ത്യക്കാരെയും രക്ഷപ്പെടുത്താതെ ഓപ്പറേഷൻ ഗംഗ അവസാനിപ്പിക്കില്ല. സുരക്ഷിതമായ ഇടങ്ങളിലാണെങ്കിൽ അവിടെ തന്നെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാരോട് ഏറെ ബഹുമാനത്തോടെയാണ് യുക്രൈൻ അധികൃതർ പെരുമാറുന്നത്. പരമാവധി സഹായം നൽകാമെന്ന് യുക്രൈൻ സ്ഥാനപതി ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇന്റർനാഷണൽ റെഡ്ക്രോസുമായി യോജിച്ച് ഭക്ഷണമൊരുക്കാൻ ആലോചന നടക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ അറിയിച്ചു.
ഇന്ത്യയുടെ യുക്രൈൻ രക്ഷാപ്രവർത്തനം ഓപ്പറേഷൻ ഗംഗ തുടരുകയാണ്. നാല് വിമാനങ്ങളിലായി ഇതുവരെ മലയാളികൾ അടക്കം 908 ഇന്ത്യക്കാർ തിരികെ എത്തിയത്. ഡൽഹിയിൽ എത്തിയ മലയാളികൾക്ക് കേരളാ ഹൗസിലാണ് മറ്റ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരികെ എത്തുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനിടെ ബുക്കാറസ്റ്റിലേക്ക് രണ്ട് പ്രത്യേക വിമാനങ്ങൾ കൂടി ഇന്ന് ഡൽഹിയിൽ നിന്ന് തിരിച്ചിട്ടുണ്ട്.
Read Also : പുടിന്റെ ആണവ ഭീഷണി; യുഎൻ പ്രത്യേക യോഗം ബുധനാഴ്ച
യുക്രൈനിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഞായറാഴ്ച കേരളത്തിലെത്തി. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്.
കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ പതിനൊന്നു പേരാണ് ഉൾപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് 25 പേരെത്തി. ഉച്ചയോടെ ഡൽഹിയിലെത്തിയ വിദ്യാർഥികളാണ് ചെന്നൈ വഴിയും ഹൈദരാബാദ് വഴിയും തിരുവനന്തപുരത്തെത്തിയത്. ഡൽഹിയിൽ നിന്ന് ചെന്നൈ വഴി എത്തിയ ഇൻഡിഗോ വിമാനത്തിൽ 19 വിദ്യാർഥികളും ഹൈദരാബാദ് വഴിയെത്തിയ രണ്ടാമത്തെ വിമാനത്തിൽ ആറുപേരുമാണ് ഉൾപ്പെട്ടിരുന്നത്. തലസ്ഥാനത്ത് വിമാനമിറങ്ങിയവരിൽ രണ്ടു പേർ ഒഴികെയുള്ളവർ തിരുവനന്തപുരം ജില്ലക്കാരാണ്.
Story Highlights: V Muraleedharan about Operation Ganga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here