യുക്രൈനില്‍ കുടുങ്ങിയ മറ്റ് പൗരന്മാരെയും ഇന്ത്യ സഹായിക്കും; ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി

യുക്രൈനില്‍ കുടുങ്ങിയ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇന്ത്യ സഹായിക്കുമെന്ന് ഉന്നത തല യോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന് ഗംഗ ഏകോപിപ്പിക്കാന്‍ ചുമതപ്പെടുത്തിയ നാല് കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. ആളുകള്‍ നേരിട്ട് അതിര്‍ത്തിയില്‍ എത്തരുതെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു. ആറ് വിമാനങ്ങളിലായി 132 മലയാളികളടക്കം 1396 പേരാണ് ഇതിനോടകം ഇന്ത്യയില്‍ മടങ്ങിയെത്തിയത്.
24 മണിക്കൂറിനിടെ മൂന്ന് ഉന്നത തലയോഗങ്ങളാണ് പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. യുക്രൈനിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ നാളെ അയക്കുമെന്നും യുക്രൈനില്‍ കുടുങ്ങിയ അയല്‍രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളില്‍ നിന്നുമുള്ളവരെ ഇന്ത്യ സഹായിക്കുമെന്നും പ്രധാനമന്ത്രി യോഗത്തില്‍ അറിയിച്ചു.
യുക്രൈന്റെ അയല്‍ രാജ്യങ്ങളില്‍ പോകാന്‍ ചുമതലപ്പെടുത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ഹര്‍ദീപ് സിങ് പുരി, വി കെ സിംങ്, കിരണ്‍ റിജിജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.പ്രാദേശിക സര്‍ക്കാരുകളുമായി സംസാരിക്കുന്നതിനും, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് മന്ത്രിമാരെ ചുമതലപ്പെടുത്തിയത്.
Read Also : യുക്രൈനില്‍ നിന്ന് 12 മലയാളി വിദ്യാര്‍ഥികള്‍ കൂടി കേരളത്തിലെത്തി
മോള്‍ഡോവ വഴി അതിര്‍ത്തി നടക്കുന്നവരെ റൊമാനിയയില്‍ എത്തിച്ചയിരിക്കും ഇന്ത്യയിലേക്ക് കൊണ്ടു വരികയെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. അതിര്‍ത്തിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിന് അനുസരിച്ച് കൂടുതല്‍ വിമാനങ്ങള്‍ സജ്ജമാക്കുമെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. അടുത്ത 24മണിക്കൂറില്‍ 3 വിമനങ്ങള്‍ കൂടി സര്‍വീസ് നടത്തും.റൊമേനിയയില്‍ നിന്ന് 12 മലയാളികളടക്കം 249 പേരുമായും,ഹംഗറിയില്‍ നിന്നും 36 മലയാളികളുള്‍പ്പെടെ 240 വിദ്യാര്‍ത്ഥികളുമായുള്ള 2 വിമാനങ്ങളാണ് ഓപ്പറേഷന് ഗംഗയുടെ ഭാഗമായി ഇന്ന് ഡല്‍ഹിയില്‍ എത്തിയത്.
Story Highlights: narendra modi, russia – ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here