യുദ്ധമുഖത്തേക്ക് ബെലാറസ് സേനയും; റഷ്യയ്‌ക്കൊപ്പം പങ്കാളിയാകുമെന്ന് റിപ്പോർട്ട്

യുക്രൈൻ യുദ്ധമുഖത്തേക്ക് ബെലാറസ് സേനയും എത്തുമെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്. റഷ്യയ്‌ക്കൊപ്പം ബെലാറസ് സേനയും പങ്കാളിയാകുമെന്നാണ് റിപ്പോർട്ട്. ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറസ് പാസാക്കിയിരുന്നു. ഇതോടെ റഷ്യൻ ആണവായുധങ്ങൾ ബെലാറസിൽ വിന്യസിക്കാനുള്ള തടസം നീങ്ങി. യുക്രൈനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന വ്ളാദിമിർ പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നീക്കം.
അണുവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിൻ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്. പാശ്ചാത്യ രാജ്യങ്ങൾ ഒന്നടങ്കം യുക്രൈൻ ആക്രമിച്ച റഷ്യൻ നടപടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആണവായുധ സേനയോട് സജ്ജരായിരിക്കാൻ പുടിൻ നിർദേശം നൽകിയത്. അതേസമയം, പുടിന്റെ പരാമർശത്തിൽ അമേരിക്ക ശക്തമായ വിധ്വേഷം രേഖപ്പെടുത്തി.
അതിനിടെ ബെലാറസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. സാധാരണക്കാരെ കൊന്നൊടുക്കുന്നതിന് റഷ്യയെ വിചാരണ ചെയ്യണമെന്ന് അന്താരാഷ്ട്ര കോടതിയോട് യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുഎന്‍ രക്ഷാസമിതിയില്‍ നിന്ന് റഷ്യയെ പുറത്താക്കണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശം കൂട്ടക്കുരുതിയാണ്. റഷ്യ തിന്മയുടെ പാത സ്വീകരിച്ചെന്നും യുഎന്‍ രക്ഷാസമിതിയില്‍ നിന്നും റഷ്യയെ പുറത്താക്കാന്‍ ലോകം ഒന്നിക്കണമെന്നും സെലെന്‍സ്‌കി വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു.
Read Also :ഓപറേഷൻ ഗംഗ; കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തികളിലേക്ക്
യുക്രൈനെ സംബന്ധിച്ച് അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നും സെലന്‍സ്‌കി അറിയിച്ചു. യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചിരുന്നു. സെലന്‍സ്‌കിയുടെ നേതൃപാടവത്തെ ബോറിസ് ജോണ്‍സണ്‍ പ്രശംസിച്ചു. ഞായറാഴ്ച ദുഷ്‌കരമായ ദിവസമായിരുന്നെന്നും സെലന്‍സ്‌കി അറിയിച്ചു.
Story Highlights: Ukraine crisis: Belarus – Russia troops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here