സ്വകാര്യ നിക്ഷേപത്തിൽ സിപിഐഎം രേഖ; നവകേരള രേഖയുടെ പകർപ്പ് ട്വന്റിഫോറിന്

സംസ്ഥാനത്തെ വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണമെന്ന് സിപിഐഎം നവകേരള രേഖയിൽ. പൊതുവിദ്യാഭ്യാസ നിലവാരം ഉയർന്നോ എന്ന് പരിശോധിക്കണമെന്ന് രേഖയിൽ പറയുന്നു. രേഖയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
വിദേശ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരണം. നാടിന്റെ താത്പര്യത്തെ ഹനിക്കാതെ മൂലധനം സ്വീകരിക്കേണ്ടി വരുമെന്ന് വികസന നയരേഖയിൽ പറയുന്നു.
സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനോട് അനുബന്ധിച്ചുള്ള നവകേരളത്തോടുള്ള പാർട്ടി കാഴ്ചപ്പാട് എന്ന രേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മേഖലകളിലേയും വികസനം സംബന്ധിച്ച കാര്യങ്ങളാണ് രേഖയിൽ ഉള്ളത്.
Read Also : സമസ്തയുടെ നിലപാട് സ്വാഗതാർഹം; മുസ്ലിം ലീഗുമായി കൂട്ടുകെട്ടിനിലെന്ന് സിപിഐഎം
പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർന്നോയെന്ന് പരിശോധിക്കണം, പുതിയ കാലത്തിന്റെ സാധ്യത മനസിലാക്കി സിലബസ് നവീകരിക്കണം, എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഗൗരവമായി വിലയിരുത്തണം, സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവാരം പുലർത്തുന്നോയെന്ന് പരിശോധിക്കണം, ആരോഗ്യ രംഗത്ത് സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം,
പാലിയേറ്റീവ് രംഗത്തെ പോരായമകൾ പരിശോധിക്കണം, തുടങ്ങി പല നിർദേശങ്ങളും രേഖ മുന്നോട്ട് വയ്ക്കുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയിലും കൂടുതൽ ഊന്നൽ നൽകണം, വിദേശ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് വരണം, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിവിധ പദ്ധതികൾ നടപ്പാക്കണം, വ്യവസായ മേഖലയിൽ ഉണർന്ന് നൽകുന്ന പദ്ധതികൾ കൊണ്ട് വരണം, നാടിന്റെ താത്പര്യത്തെ ഹനിക്കാത്ത മൂലധനത്തെ സ്വീകരിക്കേണ്ടിവരും, പശ്ചാത്തല സൗകര്യവും മറ്റ് ആനുകൂല്യവും ഉറപ്പ് വരുത്തേണ്ടിവരുമെന്നും രേഖയിൽ പറയുന്നു.
Story Highlights: cpim navakerala document
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here