ജമ്മുവിലെ പ്രസവാശുപത്രിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പ്രസവ-ശിശു സംരക്ഷണ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ നിരവധി രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. ചില ആശുപത്രി ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരുക്കേറ്റ 13 പേരെ ഇതുവരെ പുറത്തെത്തിച്ചതായും, ചികിത്സയ്ക്കായി ജിഎംസി അനന്ത്നാഗിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. അപകടസമയത്ത് എത്ര പേർ ആശുപത്രിയിൽ ഉണ്ടായിരുന്നു എന്നത് ഇതുവരെ അറിവായിട്ടില്ല.
Story Highlights: cylinder-blast-at-maternity-and-child-care-hospital
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here