റഷ്യയിലെ സിനിമാ റിലീസുകൾ നിർത്തിവച്ച് പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ

റഷ്യയിലെ സിനിമാ റിലീസുകൾ നിർത്തിവച്ച് പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ. വാർണർ ബ്രോസും ഡിസ്നിയും സോണിയും അടക്കമുള്ള സ്റ്റുഡിയോകളാണ് റഷ്യയിൽ സിനിമാ റിലീസ് നിർത്തിവെക്കുകയാണെന്ന പ്രസ്താവന പുറത്തിറക്കിയത്. വാർണർ ബ്രോസിൻ്റെ ‘ദി ബാറ്റ്മാൻ’, ഡിസ്നിയുടെ ‘ടേണിംഗ് റെഡ്’ എന്നീ സിനിമകളാണ് ഈ ആഴ്ച റഷ്യയിൽ റിലീസാവാനിരുന്നത്. (Hollywood Film Releases Russia)
യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ പിക്സറിൻ്റെ ‘ടേണിംഗ് റെഡ്’ അടക്കമുള്ള സിനിമകളുടെ റിലീസ് റഷ്യയിൽ താത്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്ന് ഡിസ്നി വാർത്താകുറിപ്പിൽ അറിയിച്ചു. കാര്യങ്ങളുടെ പുരോഗതിയനുസരിച്ച് ഇക്കാര്യത്തിൽ തുടർ തീരുമാനങ്ങളുണ്ടാവുമെന്നും ഡിസ്നി പറഞ്ഞു.
യുക്രൈനിലെ ഒഴിപ്പിക്കൽ ദൗത്യത്തിന് ഇന്ത്യൻ വ്യോമസേനയും പങ്കാളികളാകും. ഇന്നുമുതൽ സി-17 വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും. രക്ഷാദൗത്യം വേഗത്തിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. മാത്രമല്ല ഇന്ത്യക്കാർ ഉടൻ കീവ് വിടണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ട്രെയിനുകളോ മറ്റു മാർഗങ്ങളോ ഉപയോഗിക്കാൻ ഇന്ത്യൻ എംബസി നിർദേശിച്ചു. കേഴ്‌സണ്‍ നഗരം റഷ്യ പിടിച്ചെടുത്തു. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും റഷ്യന്‍ സേന അടച്ചു. ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also : ആയുധങ്ങൾ വാങ്ങാനായി യുക്രൈന് 50 മില്ല്യൺ ഡോളർ സഹായം നൽകും; വാഗ്ധാനവുമായി ഓസ്ട്രേലിയ
അതേസമയം ആളുകൾ നേരിട്ട് അതിർത്തിയിലേക്ക് എത്തരുതെന്നും അതിർത്തിയിൽ തിരക്കുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. സമീപമുള്ള നഗരങ്ങളിൽ തങ്ങണം. എംബസി സംഘവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രം നീങ്ങണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നിർദേശിച്ചിരുന്നു. പോളണ്ട് അതിർത്തി വഴി ബസ് സർവീസ് തുടങ്ങി. പോളണ്ടിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹംഗറി വഴി രക്ഷാപ്രവർത്തനം ഊർജിതമാക്കും. മോൾഡോവയിൽ നിന്ന് ആളുകളെ റൊമാനിയയിൽ എത്തിച്ചാകും ഇന്ത്യയിലേക്ക് കൊണ്ടുവരികയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട പലര്‍ക്കും തിരിച്ചെത്താനുള്ള മാര്‍ഗമില്ലെന്ന് ആശങ്കയറിയിച്ചതിനെ തുടർന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനമായിരുന്നു. വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയെ അറിയിച്ചിരുന്നു. യുക്രൈനില്‍ നിന്നെത്തുന്ന ഇന്ത്യക്കാര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തിലെത്തുന്നതിന് മുന്‍പുള്ള കൊവിഡ് പരിശോധനയും വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിയിരുന്നു. തീരുമാനങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.
Story Highlights: Hollywood Studios Pause Film Releases Russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here