‘കച്ചാ ബദാം’ ഗായകൻ്റെ വാഹനം അപകടത്തിൽപ്പെട്ടു: റിപ്പോർട്ട്

സോഷ്യൽ മീഡിയയിൽ വൈറലായ “കച്ചാ ബദാം” പാട്ടിൻ്റെ ഗായകൻ ഭുബൻ ബദ്യകറിന് അപകടത്തിൽ പരിക്കേറ്റു. അദ്ദേഹത്തെ പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയോടെ തന്റെ പുതിയ വാഹനം ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബദ്യാകർ മതിലിൽ ഇടിച്ച് മുഖത്ത് പരുക്കേറ്റതെന്ന് സുഹൃത്ത് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഇന്റർനെറ്റ് സെൻസേഷനായി മാറിയ നിലക്കടല വിൽപനക്കാരനെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കുറൽജൂരി ഗ്രാമത്തിൽ താമസിക്കുന്ന ബദ്യാകർ അപകടത്തെത്തുടർന്ന് ഈ ആഴ്ച നടത്താൻ ഇരുന്ന എല്ലാ പ്രൊഫഷണൽ പരിപാടികളും റദ്ദാക്കിയതായി സുഹൃത്ത് അറിയിച്ചു.
തന്റെ കസ്റ്റമർമാരിൽ ഒരാൾ “കച്ച ബദാം” എന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെയാണ് ഗാനം വൈറലായത്. ഗാനം ലോകമെമ്പാടും വൈറലായതോടെ, ഗായകന് പ്രതിഫലം ലഭിക്കുന്നുണ്ടോ എന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ ചോദിക്കാൻ തുടങ്ങി. തന്റെ ഒറിജിനൽ ഗാനം ആദ്യം റീമിക്സ് ചെയ്ത മ്യൂസിക് ലേബലിൽ നിന്ന് ശ്രീ ബദ്യാകറിന് പ്രതിഫലമായി 3 ലക്ഷം രൂപ ലഭിച്ചതായി റിപ്പോർട്ടുണ്ട്.
Story Highlights: kacha-badam-drives-new-vehicle-into-wall-injured