‘ഞങ്ങൾ ഒന്നുകിൽ ഇവിടെ പട്ടിണി കിടന്ന് മരിക്കും, അല്ലെങ്കിൽ ആക്രമണത്തിൽ മരിക്കും’; മലയാളി വിദ്യാർത്ഥിനി 24നോട്

എംബസിയിൽ നിന്ന് തങ്ങൾക്ക് യാതൊരുവിധ നിർദേശങ്ങളും ലഭിക്കുന്നില്ലെന്ന് മലയാളി വിദ്യാർത്ഥികൾ ട്വന്റിഫോറിനോട്. ഖാർകീവിലെ ബങ്കറിൽ നിന്നാണ് വിദ്യാർത്ഥികൾ ട്വന്റിഫോറിനോട് സംസാരിച്ചത്. തങ്ങളുടെ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളെല്ലാം സ്വന്തം റിസ്‌കിൽ പുറത്തേക്ക് പോയെന്നും, തങ്ങൾ എംബസിയുടെ നിർദേശത്തിന് കാത്തിരുന്നുവെന്നും തിരുവനന്തപുരം സ്വദേശി റുക്‌സാനയും, കൊല്ലം സ്വദേശി ഉത്തരയും പറയുന്നു. ( malayalee students pathetic plight )
‘ഇവിടെ വന്നിട്ട് ആറ് ദിവസമായി. ഇതുവരെ എംബസിയിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. സഹായം വരുമെന്ന് വിചാരിച്ചാണ് നിൽക്കുന്നത്. ഖാർകീവിലാണ് ഞങ്ങൾ ഉള്ളത്. ഖാർകീവിൽ നിന്ന് കുറേ ഇന്ത്യൻ വിദ്യർത്ഥികൾ പോയിട്ടുണ്ട്. അവർ ഇപ്പോൾ ല്യീവ് വരെ എത്തി. എംബസിയിൽ നിന്ന് എന്തെങ്കിലും നിർദേശം ലഭിക്കുമെന്ന് കരുതിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഇപ്പോൾ എല്ലാവരും ചോദിക്കുന്നത് അവർക്കെല്ലാം രക്ഷപ്പെടാമെങ്കിൽ നിങ്ങൾ എന്തുകൊണ്ട് മാറിയില്ലെന്ന്. ഞങ്ങൾ ഒന്നുകിൽ ഇവിടെ പട്ടിണി കിടന്ന് മരിക്കും, അല്ലെങ്കിൽ ആക്രണത്തിൽ മരിക്കും. എന്ത് ചെയ്യണമെന്ന് അറിയില്ല. രക്ഷപ്പെടാൻ മാർഗമൊന്നും ഇല്ല’- കൊല്ലം സ്വദേശിനി റുക്‌സാന പറയുന്നു.
ഇവിടെന്ന് ഇറങ്ങിയിട്ടെ ഇനി കാര്യമുള്ളു. എല്ലാവരും അവരവരുടെ റിസ്‌കിലാണ് ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നത്. എംബസിയെ ഇനി ആശ്രയിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല’- തിരുവനന്തപുരം സ്വദേശിനിയായ ഉത്തര പറയുന്നു.
Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു
ഇന്ന് വൈകീട്ടോടെയാണ് ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്ത് വരുന്നത്. കർണാടക സ്വദേശി നവീൻ എസ്.ജി ആണ് (21) ആണ് യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് നവീൻ. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടതെന്ന് അപ്പാർട്ട്മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫൽ പറഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥികളെല്ലാം മരണഭയത്തിലാണ്.
Story Highlights: malayalee students pathetic plight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here