ലോകത്ത് ഏറ്റവും കൂടുതല്‍ ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയ റാങ്കിങ് റഷ്യന്‍ തലസ്ഥാനം മോസ്‌കോയ്ക്ക്

പാശ്ചാത്യ ഗവണ്‍മെന്റുകള്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വ്യോമാതിര്‍ത്തി അടയ്ക്കുന്നത് തുടരുന്ന പശ്ചാത്തലത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയ റാങ്കിങ് റഷ്യന്‍ തലസ്ഥാന മോസ്‌കോയ്ക്ക്. മോസ്‌കോയിലെ ഷെറെമെറ്റീവോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയതോടെ അവയുടെ എണ്ണം ലോകമെമ്പാടുമുള്ള ഏറ്റവും ഉയര്‍ന്ന റാങ്കിലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഷെറെമെറ്റീവോ ഇന്റര്‍നാഷണലില്‍ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായി അഞ്ചില്‍ ഒരു ഫ്‌ലൈറ്റ് റദ്ദാക്കപ്പെടുന്നുണ്ടെന്നാണ് തിങ്കാളാഴ്ച 12.30 വരെയുള്ള ഡാറ്റകള്‍ അനുസരിച്ച് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് അവെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് മോസ്‌കോയിലേത്.
തിങ്കളാഴ്ച റഷ്യന്‍ വിമാനക്കമ്പനിയായ എയ്റോഫ്‌ലോട്ടിന്റെ വിമാന ഷെഡ്യൂളിന്റെ നാലിലൊന്ന് റദ്ദാക്കുകയും 10% വിമാനങ്ങള്‍ വൈകിപ്പിക്കുകയും ചെയ്തുവെന്നും ഫ്‌ലൈറ്റ്അവെയര്‍ പറയുന്നു.
യൂറോപ്പം കാനഡയും റഷ്യന്‍ ഫ്‌ലൈറ്റുകള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെ ചില വിമാനക്കമ്പിനികള്‍ സര്‍ക്യൂട്ട് റൂട്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതും ക്യാന്‍സലേഷന്‍ റെയിറ്റ് ഉയരാന്‍ ഇടയാക്കി.
Story Highlights: Moscow flight cancellations rank highest worldwide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here