റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാക്കാൻ തയ്യാറെന്ന് ബോറിസ് ജോൺസൺ

രാജ്യത്തെ സംരക്ഷിക്കാനുള്ള യുക്രൈൻ ജനതയുടെ ആഗ്രഹത്തെ വ്‌ളാഡിമിർ പുടിൻ കുറച്ചുകാണുന്നതായി ബോറിസ് ജോൺസൺ. പടിഞ്ഞാറിന്റെ ഐക്യവും ദൃഢനിശ്ചയവും പുടിൻ കുറച്ചുകാണുന്നു. ഉപരോധത്തിലൂടെ റഷ്യയിൽ സാമ്പത്തിക സമ്മർദ്ദം ഉണ്ടാകും . റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാക്കാൻ തയ്യാറെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.
റഷ്യൻ അധിനിവേശത്തിനിടയിൽ രാജ്യത്തെയും ലോകത്തെയും അണിനിരത്തിയ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ധീരതയെയും ബോറിസ് പ്രശംസിച്ചു. യുകെയും മറ്റുള്ളവരും പ്രവചിച്ച ദുരന്തം വ്‌ളാഡിമിർ പുടിന്റെ അധിനിവേശത്തോടെ സംഭവിച്ചു. സംഭവിക്കുന്നത് പ്രതീക്ഷിച്ചതിലും മോശമാണ്. യൂറോപ്യൻ ഭൂഖണ്ഡത്തിൽ സംഭവിക്കുന്ന ദുരന്തമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.
“കുട്ടികളെ കൊല്ലാൻ ടവർ ബ്ലോക്കുകളിലേക്ക് മിസൈലുകൾ അയക്കാനും നിരപരാധികളായ സാധാരണക്കാർക്കെതിരെ ക്രൂരവും വിവേചനരഹിതവുമായ തന്ത്രങ്ങൾ പ്രയോഗിക്കാൻ പുടിൻ തയ്യാറാണെന്ന് വ്യക്തമാണ്” ജോൺസൺ കൂട്ടിച്ചേർക്കുന്നു. റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പോളണ്ടിലെ പ്രധാന യൂറോപ്യൻ സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തുകയാണ് അദ്ദേഹം.
Story Highlights: uk-ready-to-intensify-sanctions-against-russia-pm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here