Advertisement

നിർണായക നീക്കവുമായി സെലൻസ്‌കി; യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുമെന്ന് പ്രസിഡന്റ്

March 1, 2022
2 minutes Read
zelensky address European union today

യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും. യൂറോപ്യൻ യൂണിയൻ അംഗത്വത്തിനുള്ള യുക്രൈന്റെ ആവശ്യം പരിഗണിക്കും. യൂറോപ്യൻ യൂണിയനിൽ അംഗമാക്കണമെന്ന യുക്രൈന്റെ അപേക്ഷ ലഭിച്ചെന്നും യൂറോപ്യൻ പാർലമെന്റ് അറിയിച്ചു. ( zelensky address European union today )

വൽദിമിർ സെലൻസ്‌കി റഷ്യയെ ഭീകര രാഷ്ട്രമെന്ന് പ്രഖ്യാപിച്ചു. ഖാർക്കീവിന് നേരെ നടന്ന ആക്രമണം തീവ്രവാദ പ്രവർത്തനമാണെന്ന് സെലൻസ്‌കി കുറ്റപ്പെടുത്തി. തലസ്ഥാനമായ കീവിനെതിരായ ആക്രമണത്തെ പ്രതിരോധിക്കുകയാണ് മുഖ്യലക്ഷ്യം.

യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുന്നതിനിടെ കീവ് സൈനിക വിഭാഗത്തിന്റെ മേധാവിയായി ജനറൽ നിക്കൊളായി സൈർനോവിനെ നിയമിച്ചു.

Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു

യുക്രൈനിൽ ആക്രമണം ശക്തമാക്കുമെന്ന നിലപാടിലാണ് റഷ്യ. ലക്ഷ്യം നേടുന്നത് വരെ ആക്രമണം തുടരുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രി പ്രതികരിച്ചു. യുക്രൈനിലെ മേഖലകൾ റഷ്യ പിടച്ചടക്കില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കും. യുക്രൈൻ സൈനിക താവളങ്ങൾക്ക് നേരെ മാത്രമാണ് തങ്ങളുടെ ആക്രമണമെന്നും റഷ്യൻ പ്രതിരോധമന്ത്രി വ്യക്തമാക്കി.

Story Highlights: zelensky address European union today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top