തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം ആറ്റിങ്ങലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ദേശീയപാതയിൽ കോരാണിക്ക് സമീപം 8ആം മൈലിലാണ് അപകടമുണ്ടായത്. കാർഗോ കയറ്റിവന്ന ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ലോറിയ്ക്ക് തീപിടിച്ചു.
രാവിലെ 8.15 ഓടെയായിരുന്നു അപകടം. എതിർ ദിശയിൽ നിന്ന് ഓവർടേക്ക് ചെയ്ത മറ്റൊരു വാഹനം ബൈക്കിലിടിച്ച് ബൈക്ക് നിയന്ത്രണം തെറ്റി ലോറിക്കടിയിൽ കുടുങ്ങുകയുമായിരുന്നു. തുടർന്ന് ലോറിക്ക് തീപിടിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു. ഇവരെപ്പറ്റിയുള്ള മറ്റ് വിവരങ്ങൾ ലഭ്യമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Story Highlights: accident lorry bike thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here