ഡൽഹി നരേല മേഖലയിലെ ഫാക്ടറിയിൽ തീപിടിത്തം

ഡൽഹിയിലെ നരേലയിലുള്ള എം/എസ് താജ് പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം. നോർത്ത് ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ ബുധനാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. 22 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
രാവിലെ 11.03 ഓടെയാണ് മൃഗങ്ങളുടെ മാറ്റ് നിർമ്മിക്കുന്ന എം/എസ് താജ് പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടൻ അഗ്നിശമനസേനയുടെ വാഹനങ്ങൾ സ്ഥലത്തെത്തി. നാല് ഫയർ എൻജിനുകൾ ആദ്യം എത്തിയെങ്കിലും, പിന്നീട് സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ ഫയർ എൻജിനുകൾ കൂടി എത്തി.
സംഭവത്തിൽ ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, സംഭവസമയത്ത് ആരും ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
Story Highlights: fire-breaks-out-in-factory-in-delhis-narela-area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here