പബ്ജി കളിക്കുന്നതിനിടെ തർക്കം; യുവാവിനെ കുത്തിക്കൊന്നു

പബ്ജി കളിക്കുന്നതിനിടെ മുംബൈയിൽ താനെ നിവാസിയെ മൂന്ന് സുഹൃത്തുക്കൾ കുത്തിക്കൊന്നു. സംഭവത്തിൽ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തു.
വർത്തക് നഗർ നിവാസിയായ സാഹിൽ ജാദവിനെ സുഹൃത്തുക്കളായ പ്രണവ് മാലിയും മറ്റ് രണ്ട് കുട്ടികളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. പബ്ജി കളിക്കുന്നതിനിടെ വഴക്കുണ്ടാവുകയും തുടർന്ന് കുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മൂന്ന് പ്രതികൾ സാഹിലിനെ വീടിന് സമീപം വെച്ച് പിടികൂടുകയും കുത്തുകയുമായിരുന്നുവെന്ന് വർത്തക് നഗർ പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
മൂന്ന് പ്രതികളും ചേർന്ന് സാഹിലിനെ 10 തവണ കുത്തുകയും ഇര സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. “മൂന്ന് പ്രതികളും ഇരയും സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചവരാണ്, അവർ പതിവായി പരസ്പരം വഴക്കുകളിൽ ഏർപ്പെടാറുണ്ടായിരുന്നു” എന്നും ഓഫീസർ കൂട്ടിച്ചേർത്തു.
Story Highlights: one-stabbed-to-death-while-playing-pubgar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here