പ്രവചനവും പ്രണയവും; പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്ത്

ഇറങ്ങുന്നതിന് മുന്‍പ് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞ രാധേ ശ്യാം എന്ന പ്രഭാസ് ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയ്‌ലര്‍ കാത്തിരിപ്പുകള്‍ക്കൊടുവില്‍ പുറത്തിറങ്ങി. സയന്‍സും ഫിക്ഷനും റൊമാന്‍സും ഒപ്പം മിസ്റ്ററിയും സമന്വയിപ്പിച്ച് രാധാ കൃഷ്ണകുമാര്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ആദ്യ ട്രയ്‌ലര്‍ ഡിസംബറില്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ചിത്രം പുറത്തെത്താനായി കാത്തിരിക്കുകയാണ്. ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തിക്കൊണ്ടാണ് ഇപ്പോള്‍ പുതിയ ട്രെയ്‌ലറും പുറത്തെത്തിയിരിക്കുന്നത്. വിധിയും പ്രണയവും തമ്മിലുള്ള യുദ്ധമെന്ന വാചകത്തോടെ അവസാനിക്കുന്ന കിടിലന്‍ ട്രെയ്‌ലര്‍ രാധേ ശ്യാം ഒരു ട്രെന്‍ഡ് സെറ്ററായിരിക്കുമെന്ന് സൂചിപ്പിക്കുന്നതുകൂടിയാണ്.
അത്ഭുതകരമായ കഴിവുകളുള്ള ഒരു ഹസ്തരേഖ വിദഗ്ധനായാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. ബാഹുബലി എന്ന എപിക് കഥാപാത്രം പോലെതന്നെ വിക്രമാദിത്യന്‍ എന്ന പുതിയ കഥാപാത്രവും പ്രഭാസ് എന്ന നടന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കാനാകുമെന്ന് ആരാധകര്‍ ഇപ്പോള്‍ തന്നെ ഉറപ്പിച്ചുകഴിഞ്ഞു. പൂജ ഹെഡ്‌ഗെയാണ് ചിത്രത്തിനെ നായിക. മാര്‍ച്ച് 11നാണ് ചിത്രം തിയറ്ററുകളിലെത്തുക. യുവി ക്രിയേഷന്‍, ടി സീരിസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മിസ്റ്ററിയിലൂടെ ഇതള്‍ വിരിയുന്ന ഒരു പ്രണയചിത്രമാകും രാധേ ശ്യാം എന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ചേരുവകള്‍ ഏറിയും കുറഞ്ഞു ചിത്രത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രഭാസില്‍ നിന്നും ആരാധകര്‍ ആക്ഷനും പ്രതീക്ഷിക്കുന്നുണ്ട് എന്നതിനാല്‍ പ്രേക്ഷകരെ നിരാശപ്പെടുത്താത്ത തരത്തില്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.
Story Highlights: radhe shyam tariler out today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here