Advertisement

കേന്ദ്ര അവഗണനയ്‌ക്കെതിരായ പ്രമേയത്തില്‍ സില്‍വര്‍ ലൈനും

March 2, 2022
Google News 2 minutes Read

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ സി.പി.എം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ കെ-റെയില്‍ പദ്ധതിയായ സില്‍വര്‍ലൈനും. രാജ്യത്തെ അതിവേഗ- അര്‍ദ്ധ അതിവേഗ പാതാ ശൃംഖലയില്‍ കേരളം ഉള്‍പ്പെടുന്നില്ലെന്നാണ് പ്രമേയം ചൂണ്ടിക്കാട്ടുന്നത്. ഈ മാസം 28, 29 തീയതികളില്‍ രാജ്യവ്യാപകമായി വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയവും അംഗീകരിച്ചു.

ഇന്ത്യന്‍ റെയില്‍വേയുമായുള്ള സംയുക്ത സംരംഭമാണെങ്കിലും ബാദ്ധ്യതയുടെയും മുതല്‍മുടക്കിന്റെയും കാര്യത്തില്‍ ഒളിച്ചുകളി നടത്തുകയാണ്. റെയില്‍വേ വികസനകാര്യത്തില്‍ കേന്ദ്രം കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടുന്നത്. കേരളത്തിന്റെ സിഗ്‌നല്‍ നവീകരണവും പാത ഇരട്ടിപ്പിക്കലും രണ്ട് പതിറ്റാണ്ടായിട്ടും ഏന്തി വലിഞ്ഞാണ് നീങ്ങുന്നത്. പുതിയ പാതകളുടെ നിര്‍മാണമൊന്നും നടക്കുന്നില്ല.

ശബരിമല റെയിലിന് പോലും സംസ്ഥാന സര്‍ക്കാര്‍ മുതല്‍മുടക്കണമെന്നാണ് റെയില്‍വേ ആവശ്യപ്പെടുന്നത്. വന്ദേഭാരത് ട്രെയിന്‍ പോലുള്ള വേഗത കൂടിയ ട്രെയിനുകള്‍ ഓടിക്കണമെങ്കില്‍ നമ്മുടെ നിലവിലെ പാതകളുടെ വളവുകള്‍ നിവര്‍ത്തണം. അത് റെയില്‍വേയുടെ അജന്‍ഡയില്‍ പോലുമില്ലെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

Story Highlights: resolution passed by the CPM State Conference- K-Rail Project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here