Advertisement

വിപണിയില്‍ നഷ്ടം; സെന്‍സെക്‌സ് 1.38 ശതമാനം ഇടിഞ്ഞു; നിഫ്റ്റി 187 പോയിന്റ് താഴ്ന്നു

March 2, 2022
Google News 1 minute Read

റഷ്യ-യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും ഇടിഞ്ഞു. സെന്‍സെക്‌സും നിഫ്റ്റിയും ചുവപ്പില്‍ തന്നെയാണ് ഇന്ന് അവസാനിച്ചത്. വിപണി അടയ്ക്കുമ്പോള്‍ സെന്‍സെക്‌സ് 1.38 ശതമാനം ഇടിഞ്ഞ് 55,468.90ലും നിഫ്റ്റി 187.95 പോയിന്റ് താഴ്ന്ന് 16,605.95ലും എത്തുകയായിരുന്നു. യുദ്ധവും റഷ്യയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധവും ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതുമാണ് വിപണിയില്‍ അനിശ്ചിതത്വം തുടരാനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

അനിശ്ചിതത്വത്തിനിടയിലും എണ്ണ, ലോഹം, പാചകവാതകം, മീഡിയ എന്നീ മേഖലയിലുള്ള കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ആഭ്യന്തര വിപണിയില്‍ നേട്ടമുണ്ടാക്കുന്നത്. ഇന്ന് ബിഎസ്ഇ മിഡ്ക്യാപ് 0.17 ശതമാനം ഇടിഞ്ഞ് 23,316.56ലും ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.12 ശതമാനം ഇടിഞ്ഞ് 26,631.33ലും എത്തിയിരുന്നു.

ടാറ്റ സ്റ്റീല്‍ ഓഹരികള്‍ ഇന്ന് വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ടാറ്റ സ്റ്റീല്‍ ഓഹരികള്‍ക്ക് ഇന്ന് 5.54 ശതമാനം നേട്ടമുണ്ടാക്കി. ടെറ്റന്‍, റിലയന്‍സ്, നെസ്ലെ ഇന്ത്യ,ആക്‌സിസ് ബാങ്ക് ഓഹരികള്‍ക്കും ഇന്ന് നേട്ടത്തിന്റെ വിപണി ദിനമായിരുന്നു.

അതേസമയം മാരുതി സുസുക്കി ഓഹരികള്‍ ഇന്ന് വലിയ ഇടിവ് നേരിട്ടു. 6 ശതമാനത്തിലധികമാണ് സുസുക്കി ഓഹരികള്‍ ഇടിഞ്ഞത്. ഡോ റെഡീസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ഓഹരികളും ഇന്ന് നഷ്ടം നേരിട്ടു.

Story Highlights: stock market today loss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here