Advertisement

പരീക്ഷ എഴുതുവാനുളള കണ്‍ഫര്‍മേഷന് എസ്എംഎസ് കാത്തിരിക്കരുത്: പിഎസ്‌സി

March 3, 2022
Google News 2 minutes Read

പരീക്ഷ എഴുതുവാനുളള കണ്‍ഫര്‍മേഷന്‍ നല്‍കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കണ്‍ഫര്‍മേഷന്‍ നടപടി പൂര്‍ത്തീകരിച്ചു എന്നത് പ്രൊഫൈല്‍ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. കണ്‍ഫര്‍മേഷന്‍ സംബന്ധിച്ച എസ്എംഎസിനായി കാത്തിരിക്കരുതെന്നും പിഎസ്‌സി നിര്‍ദ്ദേശിക്കുന്നു. പരീക്ഷ എഴുതുവാനുള്ള കണ്‍ഫര്‍മേഷന് വേണ്ടി ഓരോ ക്യാറ്റഗറിയേയും അടിസ്ഥാനപ്പെടുത്തി പിഎസ്‌സി എസ്എംഎസ് നോട്ടിഫിക്കേഷനിലൂടെ അറിയിക്കുന്നതാണ് പതിവ്. തുടര്‍ന്ന് പിഎസ്‌സിയുടെ സൈറ്റില്‍ കയറി പരീക്ഷ കണ്‍ഫര്‍മേഷന്‍ കൊടുത്താല്‍ മാത്രമേ ഹാള്‍ടിക്കറ്റ് ലഭ്യമാകുകയുള്ളു.

എന്നാല്‍ എസ്എംഎസ് ലഭിക്കാത്തതിനാല്‍ പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ കഴിയാത്തത് മൂലം ഉദ്യോഗസ്ഥര്‍ക്ക് പരീക്ഷകള്‍ നഷ്ടപ്പെടുന്നത് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എസ്എംഎസ് എന്നത് ഒരു ഓര്‍മപ്പെടുത്തലായി മാത്രം കണ്ടാല്‍മതിയെന്ന നിലപാട് പിഎസ്‌സി വ്യക്തമാക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം പിഎസ്‌സി അറിയിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്‍ഫര്‍മേഷന് പ്രൊഫൈല്‍ പരിശോധിക്കണം. പരീക്ഷ എഴുതുവാനുളള കണ്‍ഫര്‍മേഷന്‍ നല്‍കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കണ്‍ഫര്‍മേഷന്‍ നടപടി പൂര്‍ത്തീകരിച്ചു എന്നത് പ്രൊഫൈല്‍ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. കണ്‍ഫര്‍മേഷന്‍ സംബന്ധിച്ച എസ്എംഎസിനായി കാത്തുനില്‍ക്കേണ്ടതില്ല.

Story Highlights: Do not wait for confirmation SMS to write the exam: PSC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here